'ആ 26 പേര്‍ക്കും നമുക്കും ഇന്ന് സമാധാനത്തോടെ ഉറങ്ങാം'; ഭീകരരെ വധിച്ചതില്‍ പ്രതികരണവുമായി പഹല്‍ഗാം ഇരകളുടെ കുടുംബങ്ങള്‍
ഇത്തരമൊരു സംഭവം വീണ്ടും സംഭവിക്കരുതെന്നും പഹല്‍ഗാമില്‍ കൊല്ലപ്പെട്ടയാളുടെ മകള്‍ പറഞ്ഞു
ന്യൂഡല്‍ഹി: പഹൽഗാം ഭീകരാക്രമണത്തിൽ ഉൾപ്പെട്ട മൂന്ന് ഭീകരരെ വധിച്ചതില്‍ പ്രതികരണവുമായി ഇരകളുടെ ബന്ധുക്കള്‍. ഭീകരാക്രമണത്തിന്‍റെ സൂത്രധാരനടക്കം കൊല്ലപ്പെട്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക് സഭയില്‍ അറിയിച്ചിരുന്നു.
ഇന്ന് ആ 26 പേർക്കും സമാധാനം ലഭിക്കുമെന്നും നമുക്കും സമാധാനത്തോടെ ഉറങ്ങാനാകുമെന്നും പഹല്‍ഗാമില്‍ കൊല്ലപ്പെട്ട മഹാരാഷ്ട്രയിലെ പൂനെ സ്വദേശിയുടെ മകള്‍ അശ്വരി ജഗ്ദലെ പറഞ്ഞു.'ഇന്ത്യൻ സൈന്യത്തിനും സർക്കാരിനും ഞാൻ നന്ദി പറയുന്നു. ഇന്ന് ആ 26 പേർക്കും സമാധാനം ലഭിക്കും. ഇന്ന് നമുക്ക് സമാധാനത്തോടെ ഉറങ്ങാൻ കഴിയും, ഇത്തരമൊരു സംഭവം വീണ്ടും സംഭവിക്കരുതെന്നും രാജ്യത്ത് സമാധാനം നിലനിൽക്കണമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ 'ഓപറേഷന്‍ മഹാദേവ്' പോലുള്ള പ്രവർത്തനങ്ങൾ സർക്കാർ തുടരണം'.. അശ്വരി ജഗ്ദലെ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
സൈന്യത്തിന് നന്ദി പറയുന്നതായി കൊല്ലപ്പെട്ട കൗസ്തുഭ് ഗൺബോട്ട് എന്നയാളുടെ ഭാര്യ സംഗീത ഗൺബോട്ട് പ്രതികരിച്ചു. 'ഭീകരാക്രമണത്തിന് പിന്നിലുള്ളവരെ പിടികൂടി കൊല്ലുമെന്ന പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ ഞങ്ങൾക്ക് വിശ്വാസമുണ്ടായിരുന്നു. അവർ കൊല്ലപ്പെട്ടു.ഞാൻ സൈന്യത്തിന് നന്ദി പറയുന്നു'..സംഗീത ഗൺബോട്ട് പറഞ്ഞു.
പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സുലൈമാൻ ഉൾപ്പെടെ മൂന്ന് ഭീകരരാണ് തിങ്കളാഴ്ച സൈന്യം വധിച്ചത്. ഹർവാനിലെ മുൾനാർ പ്രദേശത്ത് നടന്ന സൈന്യത്തിന്റെയും അർദ്ധസൈനിക വിഭാഗത്തിന്റെയും പ്രാദേശിക പൊലീസിന്റെയും സംയുക്ത ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്.സൂത്രധാരനായ സുലൈമാന് പുറമെ അഫ്ഗാൻ, ജിബ്രാൻ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഓപ്പറേഷന്‍ മഹാദേവിലൂടെയാണ് ഭീകരര്‍ക്കെതിരായ നീക്കം സൈന്യം നടത്തിയതെന്നും അമിത് ഷാ പറഞ്ഞു.