ഓഡിറ്റിൽ വിവിധ വിമാനക്കമ്പനികളില്‍ ചെറുതും വലുതുമായ 263 സുരക്ഷാ വീഴ്ചകളെന്ന് ഡിജിസിഎ

തെറ്റുകുറ്റങ്ങള്‍ ഡിജിസിഎ ബന്ധപ്പെട്ട എയര്‍ലൈനെ അറിയിക്കും. സമയബന്ധിതമായി തന്നെ സുരക്ഷാ വീഴ്ചകള്‍ പരിഹരിക്കണം.

Update: 2025-07-30 13:16 GMT
Editor : rishad | By : Web Desk
Advertising

ന്യൂഡല്‍ഹി: വാർഷിക എയർലൈൻ ഓഡിറ്റിൽ വിവിധ വിമാനക്കമ്പനികളില്‍ ചെറുതും വലുതുമായ  263 സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയതായി ഡിജിസിഎ. ഇതിൽ 19 കേസുകള്‍ ഗുരുതരമായതും 244 എണ്ണം ചെറിയ വീഴ്ചകളാണെന്നും ഇന്ത്യയുടെ വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വ്യക്തമാക്കുന്നു. 

ഗുരുതരമായ (ലെവൽ-1) സുരക്ഷാവീഴ്ചകളില്‍ ടാറ്റ-എസ്‌ഐഎ എയർലൈൻസ് (ടാറ്റാ ഗ്രൂപ്പിന്റെയും സിംഗപ്പൂർ എയർലൈൻസിന്റെയും സംയുക്ത സംരംഭം) ആണ് ഒന്നാം സ്ഥാനത്താണ്. 10 സുരക്ഷാവീഴ്ചകളാണ് ഇവരില്‍ കണ്ടെത്തിയത്. എയർ ഇന്ത്യയാണ്(7) രണ്ടാം സ്ഥാനത്തും, എയർ ഇന്ത്യ എക്സ്പ്രസ്(2) മൂന്നാമതുമാണ്.

ചെറിയ (ലെവൽ-2) സുരക്ഷാവീഴ്ചകളില്‍ അലയൻസ് എയർ ഒന്നാമതും (57), എയർ ഇന്ത്യ( 44 ) രണ്ടാമതുമാണ്. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രാദേശിക എയർലൈൻ ആയ ഘോദാവത് സ്റ്റാർ ആണ് (41) മൂന്നാം സ്ഥാനത്ത്. ക്വിക്ക്ജെറ്റ് (35),  ഇൻഡിഗോയും എയർ ഇന്ത്യ എക്സ്പ്രസും(23 വീതം )  സ്പൈസ്ജെറ്റ് (14 ) ടാറ്റ-എസ്ഐഎ എയർലൈൻസ് (7) എന്നിങ്ങനെയാണ് മറ്റുകണക്കുകള്‍. 

തെറ്റുകുറ്റങ്ങള്‍ ഡിജിസിഎ ബന്ധപ്പെട്ട എയര്‍ലൈനെ അറിയിക്കും. സമയബന്ധിതമായി തന്നെ സുരക്ഷാ വീഴ്ചകള്‍ പരിഹരിക്കണം.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News