Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ഛത്തീസ്ഗഡ്: ഛത്തീസഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ എതിർത്ത് ഛത്തീസ്ഗഢ് സർക്കാർ. ബജ്‍രംഗ് ദൾ വാദത്തെ കോടതിയിൽ പ്രോസിക്യൂഷൻ അനുകൂലിച്ചു. ജാമ്യം നൽകിയാൽ മതപരിവർത്തനം ആവർത്തിക്കുമെന്നായിരുന്നു ബജ്‍രംഗ് ദൾ വാദം. അതേസമയം, കേരളത്തിലെ വിവിധയിടങ്ങളിൽ ഇന്ന് കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധ റാലി നടന്നു. വിവിധ സഭകളുടെ നേതൃത്വത്തിൽ തിരുവനന്തപുരം രാജ്ഭവനിൽ വിശ്വാസികളുടെ പ്രതിഷേധ റാലി നടന്നു.