'പഹൽഗാം ഭീകരാക്രമണത്തിലെ സൂത്രധാരൻ ഉൾപ്പെടെ മൂന്ന് ഭീകരരെ വധിച്ചു'; അമിത് ഷാ

ലോക്സഭയിലെ അമിത്ഷായുടെ പ്രസംഗത്തിന് കയ്യടിച്ച് തരൂർ

Update: 2025-07-29 07:15 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡല്‍ഹി:പഹൽഗാം ഭീകരാക്രമണത്തിലെ സൂത്രധാരന്‍ ഉള്‍പ്പടെ മൂന്ന് ഭീകരരെ വധിച്ചെന്ന് കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ . ഭീകരാക്രമണത്തിന്റെ സൂത്രധാരൻ സുലൈമാൻ ഉൾപ്പെടെയുള്ളവരെയാണ് വധിച്ചതെന്ന് അമിത്ഷാ ലോക്സഭയില്‍ പറഞ്ഞു.കൊല്ലപ്പെട്ടവര്‍ പാകിസ്താന്‍ പൗരന്മാരാണെന്നും അദ്ദേഹം പറഞ്ഞു.

'ഓപ്പറേഷന്‍ മഹാദേവിലൂടെയാണ്' ഭീകരര്‍ക്കെതിരായ നീക്കം സൈന്യം നടത്തിയത്. ഭീകരരിൽനിന്ന് പഹൽഗാമിൽ ഉപയോഗിച്ച ആയുധങ്ങളും പിടിച്ചെടുത്തു.ഫോറൻസിക് പരിശോധനയിൽ ആയുധങ്ങൾ തിരിച്ചറിഞ്ഞു. താൻ സംസാരിക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും' ഷാ പറഞ്ഞു.

ഓപ്പറേഷൻ മഹാദേവിൽ പ്രതിപക്ഷം നിരാശരാണെന്നും ഭീകരരെ വധിച്ചതിൽ പ്രതിപക്ഷം സന്തുഷ്ടരല്ലെന്നും അമിത് ഷാ പറഞ്ഞു. കോൺഗ്രസ് പാകിസ്താന് ക്ലീൻചീറ്റ് നൽകുകയാണെന്നും കേന്ദ്രആഭ്യന്തരമന്ത്രി ആരോപിച്ചു. അമിത് ഷായുടെ ലോക്സഭാ പ്രസംഗത്തിന് ശശി തരൂര്‍ എം.പി കൈയടിച്ചു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News