മോദിക്ക് ജന്മദിനാശംസകളുമായി മാധ്യമങ്ങൾ, പിടിവിടുന്ന ലോകം; പിടിവിടുന്ന കാലാവസ്ഥ

ചില കണക്കുകൾ നോക്കാം. മോദി, പ്രധാനമന്ത്രി സ്ഥാനമേറ്റ 2014ൽ നമുക്കുണ്ടായിരുന്ന സ്ഥാനം, വിവിധ മേഖലകളിൽ ഇടിഞ്ഞതായി കഴിഞ്ഞ വർഷത്തെ ആഗോള സൂചികകൾ കാണിക്കുന്നു. തൊഴിൽ, സാമൂഹിക നീതി, സ്വതന്ത്ര ഇലക്ഷൻ-ജുഡീഷ്യൽ സംവിധാനങ്ങൾ, ഫെഡറലിസം തുടങ്ങി വേറെ മണ്ഡലങ്ങളിലും മോദിയുടെ ഇന്ത്യ പിന്നോട്ടാണ് പോയത്. നാം മുന്നോട്ട് സഞ്ചരിച്ച ചില രംഗങ്ങളുണ്ട്. അധികാര കേന്ദ്രീകരണത്തിൽ മുന്നോട്ടാണ്, മാധ്യമ നിയന്ത്രണത്തിൽ മുന്നോട്ടാണ്

Update: 2025-09-22 05:49 GMT

മോദിക്ക് ജന്മദിനാശംസകളുമായി മാധ്യമങ്ങൾ

സെപ്റ്റംബർ 17ന് മാധ്യമങ്ങൾ ആഘോഷത്തിലായിരുന്നു. അന്നാണല്ലോ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 75 വയസ്സ് തികഞ്ഞത്. അതൊരു ദേശീയോത്സവമാക്കാൻ സർക്കാറിന്‍റെ പി.ആർ സംവിധാനങ്ങൾ മുതൽ മാധ്യമങ്ങൾ വരെ രംഗത്തിറങ്ങി. ജീവിതഘട്ടങ്ങൾ, തിരിഞ്ഞു നോക്കാനും വിശകലത്തിനുമൊക്കെയുള്ള സന്ദർഭങ്ങളാണ്. എന്നാൽ പൊതു പണം ചെലവിട്ടുള്ള വ്യക്തിപൂജയായി മാറുമ്പോൾ അതിന്‍റെ മാനം വേറെയാകും. മാധ്യമങ്ങൾ തന്നെ, വസ്തുനിഷ്ഠമായ വിശകലനത്തിനു പകരം മുഖസ്തുതി നിറഞ്ഞ പേജുകൾ ആശംസയായി സമർപ്പിച്ചു.

ഓൺലൈൻ സ്തുതി മത്സരം എല്ലാ പരിധിയും വിട്ടു. മിക്കവാറും നിർമിത ബുദ്ധിയുടെ സഹായത്തോടെ രചിച്ചിരിക്കാവുന്ന ചിലത്, താൻ ബയളോജിക്കൽ ജീവിയല്ല എന്ന മോദിയുടെ തന്നെ അവകാശവാദത്തെ പിന്നെയും വികസിപ്പിച്ചു. മോദിയെ മാധ്യമങ്ങൾ അമാനുഷനാക്കിയെങ്കിൽ, സമൂഹമാധ്യമങ്ങൾ അദ്ദേഹത്തെ അവതാരമാക്കി.

Advertising
Advertising

ചില കണക്കുകൾ നോക്കാം. മോദി, പ്രധാനമന്ത്രി സ്ഥാനമേറ്റ 2014ൽ നമുക്കുണ്ടായിരുന്ന സ്ഥാനം, വിവിധ മേഖലകളിൽ ഇടിഞ്ഞതായി കഴിഞ്ഞ വർഷത്തെ ആഗോള സൂചികകൾ കാണിക്കുന്നു. തൊഴിൽ, സാമൂഹിക നീതി, സ്വതന്ത്ര ഇലക്ഷൻ-ജുഡീഷ്യൽ സംവിധാനങ്ങൾ, ഫെഡറലിസം തുടങ്ങി വേറെ മണ്ഡലങ്ങളിലും മോദിയുടെ ഇന്ത്യ പിന്നോട്ടാണ് പോയത്. നാം മുന്നോട്ട് സഞ്ചരിച്ച ചില രംഗങ്ങളുണ്ട്. അധികാര കേന്ദ്രീകരണത്തിൽ മുന്നോട്ടാണ്, മാധ്യമ നിയന്ത്രണത്തിൽ മുന്നോട്ടാണ്.

പല നിരീക്ഷകരും,, ഉത്തരകൊറിയ, ചൈന തുടങ്ങിയ ഭരണകൂടങ്ങളെ അമേരിക്ക, ഇന്ത്യ തുടങ്ങിയവയുമായി വരെ തുലനം ചെയ്യുന്നു.

ജനാധിപത്യത്തിൽ നിരീക്ഷണത്തിനും പരിശോധനയ്ക്കും വിധേയനാണ് നേതാവ്. സമഗ്രാധിപത്യത്തിലാണ് നേതാവ് ഭക്തിയും ആരാധനയും തേടുക. ഇന്ത്യയുടെ സഞ്ചാരം എങ്ങോട്ടാണെന്ന് മനസ്സിലാക്കാൻ വിധേയ മാധ്യമങ്ങളിലെ ജന്മദിനാഘോഷം ശ്രദ്ധിച്ചാൽ മതി.

Full View

പിടിവിടുന്ന ലോകം; പിടിവിടുന്ന കാലാവസ്ഥ

ഭ്രാന്താണ് എങ്ങും. ചൂഷണം, യുദ്ധം, അക്രമം, അനീതി - ലോകത്തിന്‍റെ അസ്തിത്വത്തിന് ഭീഷണി. മനുഷ്യന്‍റെ അതിക്രമങ്ങളുടെ തെളിവാണ് ഭൂമിയുടെ നാശവും. ഭൂമിയുടെ പ്രതിസന്ധി ചെറുതല്ല. മലിനീകരണവും അമിത ചൂഷണവും ഭൂമിയെ കൊല്ലുകയാണ്. ഭൂമിക്ക് സ്വയം പുതുക്കാനാവാത്ത വേഗത്തിലാണ് മനുഷ്യൻ വിഭവങ്ങൾ ഉപയോഗിച്ച് തീർക്കുന്നത്. ഒരു വർഷം ഉപയോഗിക്കാനുള്ള വിഭവങ്ങൾ ഏതാനും മാസങ്ങൾ കൊണ്ട് തീർക്കുന്നു.

കെടുതി അനുഭവിക്കേണ്ട പുതുതലമുറക്ക് പറയാനുള്ളത്: യുദ്ധമാണ് നാശം. അനീതിയാണ് നാശം. ഭൂമിക്ക് സമാധാനമുണ്ടാകാൻ യുദ്ധം നിലക്കണം.അതിന്, നീതി പുലരണം. ഒന്നുകിൽ എല്ലാവരും അതിജീവിക്കും. അല്ലെങ്കിൽ എല്ലാവരും നശിക്കും. നീതിയാണ് കാലാവസ്ഥാ പരിഹാരം.

Full View

അനേകം “ഒറ്റപ്പെട്ട” പൊലീസ് അതിക്രമങ്ങൾ: കാർട്ടൂൺ കാഴ്‌ച

സമീപകാലത്തെ ചില സംഭവങ്ങളും വിവാദങ്ങളും കാർട്ടൂണിസ്റ്റുകളുടെ കണ്ണിലൂടെ.

Full View

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - യാസീന്‍ അശ്‌റഫ്

Media Critic, Writer

Similar News