ഹിന്ദ് റജബ്: പ്രഹരശേഷിയുള്ള ശബ്ദരേഖ, സെപ്റ്റംബർ 11 ഉം ഇസ്രായേലും

ഫലസ്തീനിൽ നിന്ന് ദൃശ്യങ്ങൾ മാത്രമല്ല സംസാരിക്കുന്നത്. ഒരു കൊടും കുറ്റത്തിന്‍റെ 70 മിനിറ്റ് ശബ്ദരേഖ ഇതാ ചരിത്രം പറയുന്നു, ചരിത്രമാകുന്നു. ഇസ്രായേൽ പറഞ്ഞതനുസരിച്ച് ഗസ്സ വിട്ടുപോവുകയായിരുന്ന കുടുംബത്തെയും, അവസാനം അതിൽ ഒറ്റക്ക് ബാക്കിയായ ഹിന്ദ് റജബ് എന്ന ആറു വയസ്സുകാരിയെയും ആ സയണിസ്റ്റ് സൈന്യം നിഷ്കരുണം വധിച്ചു. അവൾ അവസാനമായി റെഡ് ക്രെസന്‍റുമായി ഫോണിൽ സംസാരിച്ചതിന്‍റെ ശബ്ദരേഖ കരളുലക്കുന്ന ചരിത്ര രേഖയാണ്. ആ ശബ്ദരേഖ ഉപയോഗിച്ച് സംഭവങ്ങൾ പുനരാവിഷ്കരിച്ച സിനിമ പ്രസിദ്ധമായ വെനീസ് ചലച്ചിത്ര മേളയിൽ പുരസ്കാരം നേടി

Update: 2025-09-17 09:07 GMT

മാധ്യമങ്ങൾ പ്രതിഷേധിക്കുന്നു

250ലേറെ ഫലസ്തീൻ ജേണലിസ്റ്റുകളെ ഇതിനകം സയണിസ്റ്റ് സേന വധിച്ചു. എന്നിട്ടും പാശ്ചാത്യ മാധ്യമങ്ങൾ ഇസ്രായേലിനെ ന്യായീകരിക്കുന്നു. എന്നാൽ സെപ്റ്റംബർ ഒന്നിന് ഒരു വ്യത്യസ്ത സംഭവം നടന്നു. ഇസ്രായേലിന്‍റെ മാധ്യമക്കൊലക്കെതിരെ ലോക മാധ്യമങ്ങൾ പ്രതിഷേധമറിയിച്ചു. പെട്ടെന്ന് സംഘടിപ്പിച്ചതാണെങ്കിലും, 250ലധികം മാധ്യമങ്ങൾ അതിൽ പങ്കെടുത്തു.

Full View

ഹിന്ദ് റജബ്: പ്രഹര ശേഷിയുള്ള ശബ് ദരേഖ

ഫലസ്തീനിൽ നിന്ന് ദൃശ്യങ്ങൾ മാത്രമല്ല സംസാരിക്കുന്നത്. ഒരു കൊടും കുറ്റത്തിന്‍റെ 70 മിനിറ്റ് ശബ്ദരേഖ ഇതാ ചരിത്രം പറയുന്നു, ചരിത്രമാകുന്നു. ഇസ്രായേൽ പറഞ്ഞതനുസരിച്ച് ഗസ്സ വിട്ടുപോവുകയായിരുന്ന കുടുംബത്തെയും, അവസാനം അതിൽ ഒറ്റക്ക് ബാക്കിയായ ഹിന്ദ് റജബ് എന്ന ആറു വയസ്സുകാരിയെയും ആ സയണിസ്റ്റ് സൈന്യം നിഷ്കരുണം വധിച്ചു. അവൾ അവസാനമായി റെഡ് ക്രെസന്‍റുമായി ഫോണിൽ സംസാരിച്ചതിന്‍റെ ശബ്ദരേഖ കരളുലക്കുന്ന ചരിത്ര രേഖയാണ്. ആ ശബ്ദരേഖ ഉപയോഗിച്ച് സംഭവങ്ങൾ പുനരാവിഷ്കരിച്ച സിനിമ പ്രസിദ്ധമായ വെനീസ് ചലച്ചിത്ര മേളയിൽ പുരസ്കാരം നേടി.

Advertising
Advertising

ചിത്രത്തിന്‍റെ സംവിധായിക പറഞ്ഞ പോലെ, ഹിന്ദ് റജബിന്‍റെ ആ ശബ്ദം വെറുമൊരു കുട്ടിയുടേതല്ല. ഗസ്സയുടേതാണ്. കൂട്ടക്കശാപ്പ് നോക്കി നിൽക്കേണ്ടി വരുന്ന ലോകം കേൾക്കേണ്ട ശബ്ദമാണ്. ഹിന്ദ് റജബിനെപ്പറ്റി ‘സെറ്റേയോ’യിലെ പ്രേം ഠക്കർ നേരത്തേ നിർമിച്ച വിഡിയോ റിപ്പോർട്ടും കഴിഞ്ഞ ദിവസം പുരസ്കാരം നേടി.കൊടിയ യുദ്ധക്കുറ്റത്തിന് ഉദാഹരണം വേണമെങ്കിൽ ഹിന്ദ് റജബ് എന്ന കൊച്ചു പെൺകുട്ടി അനുഭവിച്ചത് കാണുക. അവളുടെ ശബ്ദം കേൾക്കുക.

Full View

സെപ്റ്റംബർ 11 ഉം ഇസ്രായേലും

മറ്റൊരു സെപ്റ്റംബർ 11 കൂടി കടന്നു പോയി. ഇത്തവണ ചില ചോദ്യങ്ങളും അവിശ്വാസവും മുഖ്യധാരയിലേക്ക് വന്നു തുടങ്ങി എന്ന പ്രത്യേകതയുണ്ട്. തീർച്ചയുള്ള വസ്തുത, ഭീകരാക്രമണം നടത്തി എന്ന് പറയുന്നവരിൽ അഫ്ഗാൻകാരോ, ഇറാഖികളോ ഉണ്ടായിരുന്നില്ല എന്നതാണ്. പക്ഷേ അമേരിക്ക അതിന്‍റെ പേരിൽ ആക്രമിച്ചത് അഫ്ഗാനിസ്ഥാനെയും ഇറാഖിനെയും. അമേരിക്കൻ ഓർതഡോക്സ് ക്രിസ്ത്യൻ സഭയിലെ റിക് വൈൽസ് തന്‍റെ ‘ട്രൂ ന്യൂസ്’ ചാനലിൽ പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു കാര്യമുണ്ട്: ഭീകരാക്രമണത്തിന്‍റെ തലേന്ന്, സെപ്റ്റംബർ 10ന്, യു.എസ് സൈന്യം ഒരു റിപ്പോർട്ടിൽ പ്രവചിച്ച കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടുകയായിരുന്നു. സയണിസ്റ്റുകൾ ഭീകരാക്രമണം നടത്തി, അത് മുസ്‌ലിംകളുടെയും അറബികളുടെയും തലയിലിടാൻ സാധ്യതയുണ്ടെന്നാണത്രേ ആ സൈനിക രഹസ്യാന്വേഷണ റിപ്പോർട്ടിൽ മുന്നറിയിപ്പ് കൊടുത്തത്. റിക് വൈൽസ് ആവർത്തിച്ച് പറയുന്നു, “ഇത് എന്‍റെ ഗൂഢാലോചന സിദ്ധാന്തമെന്നു പറയേണ്ട. യു.എസ് ആർമി റിപ്പോർട്ടാണ്; സെപ്റ്റംബർ 11ന് ശേഷം അമേരിക്കൻ ഭരണ കേന്ദ്രങ്ങൾ മുഴുവൻ സയണിസത്തിന് കീഴ്പ്പെട്ടു എന്നത് ശ്രദ്ധിക്കുക.”

സെപ്റ്റംബർ 11 ഭീകരാക്രമണത്തെപ്പറ്റി ലോകം കേട്ട കഥകൾ തെറ്റാണെന്ന് മുഖ്യധാരാ മാധ്യമങ്ങൾ പറഞ്ഞു തുടങ്ങി, ടക്കർ കാൾസൺ എന്ന ജേണലിസ്റ്റിലൂടെ. അമേരിക്കയും ഇസ്രായേലും നുണ പറയാറുണ്ടെന്നത് ഇന്നൊരു വാർത്തയല്ല. സെപ്റ്റംബർ 11 നടന്ന ഉടനെ നെതന്യാഹു പറഞ്ഞത്, “നന്നായി, അമേരിക്കയെ മെരുക്കാൻ ഇനി പറ്റും” എന്നായിരുന്നു. ടക്കർ കാൾസൺ അതാണ് പിയേഴ്സ് മോർഗനോട് വിശദീകരിക്കുന്നത്. ഫോക്സ് ന്യൂസിൽ അക്കാലത്ത് ഇസ്രായേലി പങ്ക് സൂചിപ്പിക്കുന്ന വാർത്തകൾ വന്നിരുന്നു. ഇതെല്ലാം പിന്നീട് നീക്കം ചെയ്തു.

നുണ പൊളിയുമെന്ന പോലെ, സത്യം, അത് എത്ര തന്നെ നീക്കം ചെയ്താലും, ബാക്കി നിൽക്കുകയും ചെയ്യും. ഇന്നത്തെ ഇസ്രായേലി ചെയ്തികൾ കാണുന്ന ആർക്കാണ് ഒരു സെപ്റ്റംബർ 11 അവർ ചെയ്യില്ലെന്ന് ഉറപ്പിച്ചു പറയാനാവുക?

Full View

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - യാസീന്‍ അശ്‌റഫ്

Media Critic, Writer

Similar News