ഗസ്സ: രണ്ടുതരം മാധ്യമ പ്രവർത്തനം

കാമറ മാത്രം ആയുധമാക്കി, ഏതുസമയവും കൊല്ലപ്പെടാവുന്ന അവസ്ഥയിൽ, ഗസ്സയിലെ മാധ്യമപ്രവർത്തകർ പട്ടിണിയിലും തൊഴിലെടുക്കുന്നു. “വിശപ്പാണ് എല്ലായിടത്തും. മുറിവേറ്റവർ വിശപ്പിലാണ്. രക്ഷാപ്രവർത്തകർ വിശപ്പിലാണ്. ഡോക്ടർ വിശപ്പിലാണ്. ഇതൊക്കെ റിപ്പോർട്ട് ചെയ്യുന്ന ഞങ്ങൾ വിശപ്പിലാണ്. ഞങ്ങൾ മരണം കാത്തിരിക്കുകയാണ്.” –അൽ ജസീറയുടെ അനസ് അൽ ശരീഫിന്‍റെ വാക്കുകൾ ഇങ്ങനെയായിരുന്നു

Update: 2025-08-12 05:49 GMT

ഗസ്സ: രണ്ടുതരം മാധ്യമ പ്രവർത്തനം

മീഡിയ സ്കാനിൽ കൂടെക്കൂടെ വരുന്ന വിഷയമാണ് ഫലസ്തീൻ. ഇന്നത്തെ ഏറ്റവും വലിയ ലോകപ്രശ്നമാണത്. രാഷ്ട്രങ്ങളുടെ കാപട്യം തെളിഞ്ഞു കാണുന്ന ഇടം. മാധ്യമങ്ങളുടെ വിശ്വാസത്തകർച്ചയുടെ തെളിവ്.രണ്ടു തരം മാധ്യമ പ്രവർത്തകരെ ഫലസ്തീൻ കൃത്യമായി വേർതിരിച്ചു കാണിക്കുന്നുണ്ട്. ഒന്ന്, ഗസ്സക്കുള്ളിൽ നടക്കുന്നത് എന്തെന്നറിയാൻ അനുവദിക്കാതെ ഇസ്രായേൽ സ്വന്തം ഭാഷ്യം ലോകമെങ്ങും പരത്താൻ ഉപയോഗപ്പെടുത്തുന്ന പാശ്ചാത്യ മാധ്യമങ്ങൾ. രണ്ട്, ഗസ്സക്കുള്ളിലുള്ള, ഗസ്സക്കാരായ, പട്ടിണിയും മരണവും നേരിട്ടനുഭവിക്കുന്ന, എന്നാൽ അപ്പോഴും ധീരമായി സത്യം വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്ന, ഫലസ്തീൻ ജേണലിസ്റ്റുകൾ.

Advertising
Advertising

കാമറ മാത്രം ആയുധമാക്കി, ഏതുസമയവും കൊല്ലപ്പെടാവുന്ന അവസ്ഥയിൽ, ഗസ്സയിലെ മാധ്യമപ്രവർത്തകർ പട്ടിണിയിലും തൊഴിലെടുക്കുന്നു. “വിശപ്പാണ് എല്ലായിടത്തും. മുറിവേറ്റവർ വിശപ്പിലാണ്. രക്ഷാപ്രവർത്തകർ വിശപ്പിലാണ്. ഡോക്ടർ വിശപ്പിലാണ്. ഇതൊക്കെ റിപ്പോർട്ട് ചെയ്യുന്ന ഞങ്ങൾ വിശപ്പിലാണ്. ഞങ്ങൾ മരണം കാത്തിരിക്കുകയാണ്.” –അൽ ജസീറയുടെ അനസ് അൽ ശരീഫിന്‍റെ വാക്കുകൾ.ഫാതിമ ഹസൂന ഇത്തരമൊരു ഫൊട്ടോഗ്രഫറായിരുന്നു. സ്ഫോടനങ്ങൾക്കിടയിലും ചിത്രങ്ങളെടുത്ത് പുറം ലോകത്തേക്കയച്ചു. സപിദ മാർസി എന്ന മാധ്യമപ്രവർത്തക അവരെ വീഡിയോ വഴി ഇന്‍റർവ്യൂ ചെയ്തു. ഫാത്തിമ പറഞ്ഞു: “ഞങ്ങൾ മരിക്കാൻ പോവുകയാണ്. അത് ബോംബ് കൊണ്ടാവാം, പേടി കൊണ്ടോ പട്ടിണി കൊണ്ടോ ആവാം.” ഏപ്രിൽ 14ന് ഫാതിമയെ ഇസ്രായേലി ബോംബ് കൊന്നു.

ബോംബിടുന്നത് ഇസ്രായേൽ. പട്ടിണിക്കിടുന്നത് ഇസ്രായേൽ. പക്ഷേ ആ പേര് പാശ്ചാത്യ മാധ്യമങ്ങൾ വാർത്തയിൽ നിന്ന് ഒഴിവാക്കും. ജേണലിസം എത്തിക്സിനെതിരായ വലിയ പാപം. Omission അഥവാ അത്യാവശ്യ വിവരം ഒഴിവാക്കൽ എന്ന പാപം.സ്വയം രക്ഷക്കുവേണ്ടിയുള്ള, ഹമാസിനെതിരായ, യുദ്ധമാണിത് എന്ന ഇസ്രായേലി പ്രചാരണം പാടേ തകരുന്നു. വംശഹത്യ നടത്തുന്നില്ല, ജനങ്ങളെ പട്ടിണിക്കിടുന്നില്ല എന്ന വാദവും തകരുകയായി. അപ്പോഴും ഇസ്രായേൽ, പ്രചാരണത്തിന് പണവും അധ്വാനവും ചെലവിടുന്നുണ്ട്. വംശഹത്യയും പട്ടിണിക്കൊലയും നടന്നിട്ടും അത് ഇസ്രായേലിന് നിഷേധിക്കാൻ കഴിയുന്നത് പാശ്ചാത്യ മാധ്യമങ്ങൾ സത്യം മറച്ചുവെക്കുന്നതുകൊണ്ടാണ്.

പ്രചാരണങ്ങളെ തോൽപ്പിക്കുന്ന ദൃശ്യങ്ങൾ. അതാണ് ഇന്ന് ഗസ്സ. ലോകത്തെ ഏറ്റവും വലിയ പ്രചാരണയന്ത്രങ്ങൾ കൊണ്ടുപിടിച്ച് ശ്രമിച്ചിട്ടും ഇസ്രായേലിന് വിജയിക്കാനാകുന്നില്ല. അതിനു കാരണം ഗസ്സയിലെ ജേണലിസ്റ്റുകളും അവരിലൂടെ വിവിധ സ്വതന്ത്ര മാധ്യമങ്ങൾ ഉണ്ടാക്കിയ വിഡിയോ ഡോക്യുമെന്‍ററികളുമാണ്.

Full View

ഇന്ത്യ: സിസ്റ്റം തകരാറിലാണ്

സർക്കാറിനെ വിമർശിക്കുന്നത് രാജ്യദ്രോഹമാകുമോ? തെരഞ്ഞെടുപ്പു കമിഷന് പൗരത്വം തീരുമാനിക്കാൻ അധികാരമുണ്ടോ? ഡോണൾഡ് ട്രംപ് മോദിയുടെ ഫ്രൻഡും ഇന്ത്യയുടെ ശത്രുവുമാണോ?കുറെ വാർത്തകൾ ചേർത്തുവെച്ചാൽ കിട്ടുന്ന ചില വലിയ സൂചനകളുണ്ട്. ട്രെൻഡുകൾ. രാജ്യത്ത് എന്ത് സംഭവിക്കുന്നു എന്നതിനുമപ്പുറം, രാജ്യം എങ്ങനെയൊക്കെ മാറുന്നു എന്ന് സൂചിപ്പിക്കുന്നവ.

സാമ്പത്തിക രംഗത്തും സാമൂഹിക രംഗത്തും ആശങ്കപ്പെടേണ്ട പ്രവണതകളുടെ സൂചനകൾ. ജുഡീഷ്യറിയിൽപ്പോലും ആശ്ചര്യപ്പെടുത്തുന്ന അപഭ്രംശങ്ങൾ കണ്ടു തുടങ്ങുന്നു. സർക്കാറിന്‍റെ കഴിവുകേട് ചൂണ്ടിക്കാട്ടുന്നതും സർക്കാറിനെ വിമർശിക്കുന്നതും യഥാർഥ ഇന്ത്യക്കാരന് ചേരില്ലെന്ന് കോടതി പറയുമ്പോൾ അത് നമ്മെ ഭയപ്പെടുത്തണം.. ജനാധിപത്യ, ഭരണഘടനാ സംവിധാനങ്ങൾ തളരുന്ന പ്രവണത നമ്മെ ഭയപ്പെടുത്തണം.തെരഞ്ഞെടുപ്പ് സംവിധാനം ഗുരുതരമായ പ്രതിസന്ധിയിലാണെന്ന്, രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തൽ സാക്ഷ്യപ്പെടുത്തുന്നു. വിധേയ മാധ്യമങ്ങൾ വർഗീയ, ഫാഷിസ്റ്റ് പക്ഷത്തേക്കുള്ള പോക്കിന് ഊർജ്ജം പകർന്നേക്കും. എന്നാൽ സ്വതന്ത്ര മാധ്യമങ്ങൾ ശക്തമായി, രാജ്യത്തിനുവേണ്ടി, ഈ ജനായത്തക്കൊള്ളയെ ചെറുത്തേ പറ്റൂ.

Full View

ട്രംപും മോദിയും: കാർട്ടൂൺ സ്പേസ്

ഫുട്ബോൾ താരം ലയണൽ മെസ്സിയും അർജന്‍റീന ടീമും ഈ വർഷം കേരളത്തിലേക്കില്ലെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാൻ.എന്തൊരു ഭയങ്കര ഫ്രണ്ട്ഷിപ്പായിരുന്നു ട്രംപും മോദിയും തമ്മിൽ! അൽപ്പം മുമ്പ് പോലും “ഗോദി മീഡിയ” അത് ആഘോഷിക്കുകയായിരുന്നല്ലോ. 

Full View

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - യാസീന്‍ അശ്‌റഫ്

Media Critic, Writer

Similar News