ഇറാഖ് പോലെ ഇറാനും: വീണ്ടും മാധ്യമ വ്യാജങ്ങൾ

ഒരേ തരം നുണകൾ. ഒരേ തരം പ്രചാരണം. മാധ്യമങ്ങൾക്ക് അതേ അധികാരഭക്തി. മുൻ യുദ്ധങ്ങളെപ്പോലെ ഇറാനിലും യുദ്ധം ഉണ്ടാകുന്നതല്ല ഉണ്ടാക്കപ്പെടുന്നതാണ്. കുറ്റവാളി ഇസ്രായേലും, ഇര ഇറാനുമാണ്. . ഇറാഖിനെ കടന്നാക്രമിച്ച് നശിപ്പിച്ചത് ഇങ്ങനെയൊക്കെയായിരുന്നു. ഇറാഖിന്‍റെ കൈവശം കൂട്ടനശീകരണായുധം ഉണ്ട് എന്ന് നുണ പറഞ്ഞാണ് യുദ്ധത്തിന് സമ്മതി നിർമിച്ചെടുത്തത്.

Update: 2025-06-24 07:51 GMT
Advertising

ഇറാഖ് പോലെ ഇറാനും: വീണ്ടും മാധ്യമ വ്യാജങ്ങൾ

ഒരേ തരം നുണകൾ. ഒരേ തരം പ്രചാരണം. മാധ്യമങ്ങൾക്ക് അതേ അധികാരഭക്തി. മുൻ യുദ്ധങ്ങളെപ്പോലെ ഇറാനിലും യുദ്ധം ഉണ്ടാകുന്നതല്ല ഉണ്ടാക്കപ്പെടുന്നതാണ്. കുറ്റവാളി ഇസ്രായേലും, ഇര ഇറാനുമാണ്. പക്ഷേ ഇസ്രായേലിനെ ഇരയായി ചിത്രീകരിക്കാൻ മാധ്യമങ്ങളെ ഉപയോഗിച്ച് നുണ പ്രചരിപ്പിക്കുന്നു. ഇറാന്‍റെ പക്കൽ ആണവായുധമുണ്ട് എന്ന നുണപ്രചാരണം പുതിയതല്ല. അതിന് ഏറെക്കാലത്തെ പഴക്കമുണ്ട്. ഇറാഖിനെ കടന്നാക്രമിച്ച് നശിപ്പിച്ചത് ഇങ്ങനെയൊക്കെയായിരുന്നു. ഇറാഖിന്‍റെ കൈവശം കൂട്ടനശീകരണായുധം ഉണ്ട് എന്ന് നുണ പറഞ്ഞാണ് യുദ്ധത്തിന് സമ്മതി നിർമിച്ചെടുത്തത്. ഇന്നും അതേ കെട്ടുകഥ, ഇറാനെതിരെ. അതേ താളം, അതേ പല്ലവി, അതേ ആസ്ഥാന ഗായകർ.

Full View

പത്രത്തലക്കെട്ടുകൾ മാറുകയാണ് 

പത്രങ്ങളുടെ വാർത്താ തലക്കെട്ടുകളുടെ രൂപത്തിലും ഭാവത്തിലും സാരമായ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നു. മിക്ക പത്രങ്ങളും ഇന്ന് തലക്കെട്ടിൽ നടത്തുന്ന പരീക്ഷണങ്ങൾ രസകരമാണ്. ദൃശ്യമാധ്യമങ്ങളും സമൂഹമാധ്യമങ്ങളും വന്നതോടെ പത്രത്തലക്കെട്ടുകൾക്കും ദൃശ്യചാരുത നൽകാൻ ശ്രമമുണ്ട്.തലക്കെട്ട് ചടുലവും വിനോദപ്രധാനവുമായി തുടങ്ങിയത് കായിക വിനോദ വാർത്തകളിലൂടെയാവും. അലങ്കാരത്തലക്കെട്ടുകൾ പരീക്ഷിക്കപ്പെടുന്ന മറ്റൊരു ഇടം ചരമ വാർത്തകളാണ്.

Full View

ആർലേക്കറും ഗോവിന്ദനും 

ഭാരതാംബയാണ് കേരളത്തിന്‍റെ പ്രധാന പ്രശ്നം. സി പി എം സെക്രട്ടറി, പാർട്ടിയുടെ ആർ എസ് എസ് ബന്ധത്തെപ്പറ്റി പറഞ്ഞത് പ്രധാന വാർത്തയും. രണ്ടും കാർട്ടൂണുകൾ ശ്രദ്ധിച്ചു.

Full View

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - യാസീന്‍ അശ്‌റഫ്

Media Critic, Writer

Similar News