അടിയന്തരാവസ്ഥ – തെളിഞ്ഞതും ഒളിഞ്ഞതും
യുദ്ധം ഭീകരമാണ്. പക്ഷേ ചിലർ അതിൽ നിന്നും തമാശ നിർമിച്ചുകളയും. നിർമ്മിത ബുദ്ധി കൂടി വന്നതോടെ അത് എളുപ്പമായി.യുദ്ധം മാർക്കറ്റിലുമുണ്ട്. അതിലും ചിലപ്പോൾ വെടിനിർത്തലുണ്ടാകും. ബ്രിട്ടീഷ് കാലത്ത് തുടങ്ങിയ ബ്രിട്ടാനിയ ബിസ്കറ്റും, പിന്നീട് വന്ന് വിപണി പിടിച്ച പാർലെയും തമ്മിൽ ഒരു ‘പരസ്യ’മത്സരം.
അടിയന്തരാവസ്ഥ – തെളിഞ്ഞതും ഒളിഞ്ഞതും
പഴയ ചരിത്രത്തെക്കാൾ, ഇന്നിന്‍റെ വർത്തമാനമാണ് പത്രങ്ങളുടെയും ആനുകാലികങ്ങളുടെയും വിഷയം. ഭൂതകാലത്തെക്കാൾ, വർത്തമാനകാലം. പക്ഷേ അടിയന്തരാവസ്ഥ എന്ന വിഷയത്തിൽ പലർക്കും ഇത് തിരിച്ചായി: 50 കൊല്ലം മുമ്പത്തെ ക്രൂരതകൾ തെളിച്ചത്തോടെ കാണുന്ന പല മാധ്യമങ്ങൾക്കും, ഇന്നത്തെ അവസ്ഥക്കു മുമ്പിൽ കാഴ്ച മങ്ങുന്നു.
'ദ വയറി’ൽ' ഹരീഷ് ഖരെ എഴുതിയ ലേഖനത്തിൽ, അടിയന്തരാവസ്ഥക്കാലത്ത് ആർ.എസ്.എസിന് ജയപ്രകാശ് നാരായൺ സ്വീകാര്യത നേടിക്കൊടുത്തതായി ചൂണ്ടിക്കാട്ടുന്നു. അടിയന്തരാവസ്ഥയെ എതിർത്തു എന്ന് അവകാശപ്പെടുന്നവരുടെ ഭരണത്തിൽ രാജ്യത്തിന്‍റെ അവസ്ഥയെന്താണ്? ഒരു വിഭാഗം മാധ്യമങ്ങൾ പുതുകാല ദുരവസ്ഥയെ മറച്ചു വെക്കുന്നു.
ബി.ബി.സി വിചാരണക്കൂട്ടിൽ
പാശ്ചാത്യ മാധ്യമങ്ങളുടെ കപട മുഖം ഏറ്റവുമധികം തുറന്നു കാട്ടപ്പെട്ട കാലഘട്ടമാണിത്. ന്യൂയോർക് ടൈംസ്, വാഷിങ്ടൺ പോസ്റ്റ്, സിഎൻഎൻ, ഫോക്സ് ന്യൂസ്, തുടങ്ങിയ അമേരിക്കൻ മാധ്യമങ്ങൾക്കൊപ്പം ബ്രിട്ടനിലെ പൊതുമേഖലാ മാധ്യമമായ ബി.ബി.സിയും പിടികൂടപ്പെട്ടിരിക്കുന്നു. ബ്രിട്ടീഷ് പാർലമെന്‍റിന്‍റെ ജനകീയ സഭയായ ഹൗസ് ഓഫ് കോമൺസിൽ ജൂൺ 17ന് അവതരിപ്പിച്ച സി.എഫ്.എം.എം പഠന റിപ്പോർട്ട്, ബിബിസി യുദ്ധക്കുറ്റങ്ങൾക്കും വംശഹത്യയ്ക്കും കൂട്ടുനിന്നു എന്ന് 3873 റിപ്പോർട്ടുകളും 32,092 ക്ലിപ്പുകളും വിശദമായി പരിശോധിച്ച് സ്ഥിരീകരിച്ചു.ബി.ബി.സിയുടെ വാർത്താ വിഭാഗം ഡയറക്ടർ റിച്ചഡ് ബർജസ് ഈ വിമർശനങ്ങൾക്കു മുമ്പിൽ പതറി. മറ്റു പല മാധ്യമങ്ങളിൽ നിന്നും വ്യത്യസ്തമായി, പ്രേക്ഷകരിൽ നിന്ന് പണം പിരിച്ച് നടത്തുന്ന സ്ഥാപനമാണ് ബിബിസി. അത് യുദ്ധക്കുറ്റങ്ങൾക്കും വംശഹത്യയ്ക്കും കൂട്ടുനിന്നു എന്നാണിപ്പോൾ സ്ഥിരീകരിക്കപ്പെടുന്നത്.
പോരിടങ്ങളിലെ പരസ്യങ്ങൾ
യുദ്ധം ഭീകരമാണ്. പക്ഷേ ചിലർ അതിൽ നിന്നും തമാശ നിർമിച്ചുകളയും. നിർമ്മിത ബുദ്ധി കൂടി വന്നതോടെ അത് എളുപ്പമായി.യുദ്ധം മാർക്കറ്റിലുമുണ്ട്. അതിലും ചിലപ്പോൾ വെടിനിർത്തലുണ്ടാകും. ബ്രിട്ടീഷ് കാലത്ത് തുടങ്ങിയ ബ്രിട്ടാനിയ ബിസ്കറ്റും, പിന്നീട് വന്ന് വിപണി പിടിച്ച പാർലെയും തമ്മിൽ ഒരു ‘പരസ്യ’മത്സരം.