സുരക്ഷ മുൻകരുതൽ; ഐപിഎൽ നിർത്തിവെച്ചു
വിദേശതാരങ്ങളെ നാട്ടിലേക്ക് അയക്കും
Update: 2025-05-09 08:37 GMT
ഇന്ത്യാ പാകിസ്താൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഐ പി എൽ മത്സരങ്ങൾ അനിശ്ചിത കാലത്തേക്ക് നിർത്തിവച്ചു. വിദേശ താരങ്ങളടക്കമുള്ളവരുടെ സുരക്ഷ മുന്നിൽ കണ്ടാണ് തീരുമാനം. വിവിധ ഫ്രാഞ്ചസികൾക്കായി കളിക്കുന്ന വിദേശ താരങ്ങളെ ഉടൻ തന്നെ നാട്ടിലേക്കയക്കും.
കഴിഞ്ഞ ദിവസം ധരംശാലയിൽ നടന്ന് കൊണ്ടിരുന്ന ഡൽഹി ക്യാപിറ്റൽസ് പഞ്ചാബ് കിങ്‌സ് മത്സരം സുരക്ഷാ കാരണങ്ങളെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. മത്സരങ്ങൾ ഇനി എപ്പോൾ നടക്കും എന്നോ വേദി മാറ്റുമോ എന്ന കാര്യത്തിലോ തീരുമാനമായിട്ടില്ല.