'ഓൾഡ് ട്രാഫോഡിൽ പകരം ചോദിക്കും'- ഇനാകി വില്യംസ്
'ഓൾഡ് ട്രാഫോഡിൽ മൂന്ന് ഗോളടിച്ച് തിരിച്ച് വരൽ അസാധ്യമായ കാര്യമൊന്നുമല്ല'
Update: 2025-05-02 15:08 GMT
യൂറോപ്പ ലീഗ് സെമിയിലെ തോൽവിക്ക് രണ്ടാം പാദത്തിൽ പകരം ചോദിക്കുമെന്ന് അത്‌ലറ്റിക് ക്ലബ്ബ് താരം ഇനാകി വില്യംസ്. അത്‌ലറ്റിക്കിനെ അവരുടെ തട്ടകത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിനാണ് യുണൈറ്റഡ് തകർത്തത്.
''ഓൾഡ് ട്രാഫോഡിൽ മൂന്ന് ഗോളടിച്ച് തിരിച്ച് വരൽ അസാധ്യമായ കാര്യമൊന്നുമല്ല. ഞങ്ങൾക്കതിന് കഴിയും-''- ഇനാകി പ്രതികരിച്ചു.
ബ്രൂണോ ഫെർണാണ്ടസ് ഇരട്ട ഗോൾ കണ്ടെത്തിയ മത്സരത്തിൽ കസമിറോയും യുണൈറ്റഡിനായി വലകുലുക്കി. അത്‌ലറ്റിക് നിരയിൽ ഡാനി വിവിയൻ ആദ്യ പകുതിയിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായിരുന്നു.