മീഡിയവൺ എപ്ലസ് മുദ്ര നാളെ; മലപ്പുറത്ത്

തുടർച്ചയായി അഞ്ചാം വർഷമാണ് ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുന്നത്

Update: 2026-06-08 13:30 GMT
Editor : geethu | Byline : Web Desk

മലപ്പുറം: മലയാളത്തിന്റെ എഴുത്തുപ്പുരയിൽ മീഡിയവൺ എ പ്ലസ് മുദ്ര എത്തുന്നു. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർഥികളെ നാളെ (ജൂൺ ഒമ്പത്) മലപ്പുറം റോസ് ലോഞ്ചിൽ നടക്കുന്ന ചടങ്ങിൽ അനുമോദിക്കും. സംസ്ഥാന റവന്യൂ മന്ത്രി എപി അനിൽകുമാർ, ആര്യാടൻ ഷൗക്കത്ത് എംഎൽഎ, ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ ഐപിഎസ്, മീഡിയവൺ സിഇഒ മുഷ്താഖ് അഹ്മദ്, മീഡിയവൺ അസോ. കോഓർഡിനേറ്റിങ് എഡിറ്റർ നിഷാദ് റാവുത്തർ തുടങ്ങിയവർ വിദ്യാർഥികളെ ആദരിക്കും.

ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷയിൽ 8 എ പ്ലസോ മുകളിലോ, പ്ലസ്ടു പരീക്ഷയിൽ 80 ശതമാനമോ മുകളിലോ മാർക്ക് നേടിയവർക്കാണ് അനുമോദനം.

Advertising
Advertising

വിദ്യാർഥികൾക്ക് പ്രചോദനമാകാനും അവരെ നയിക്കുന്ന അധ്യാപകർക്കും കുടുംബങ്ങൾക്കും ഊർജമാകുക എന്ന ലക്ഷ്യത്തോടെയാണ് എ പ്ലസ് മുദ്ര സംഘടിപ്പിക്കുന്നത്. തുടർച്ചയായി അഞ്ചാം വർഷമാണ് ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുന്നത്. കേരള, സിബിഎസ്ഇ, ഐസിഎസ്ഇ ബോർഡുകൾ നടത്തിയ പരീക്ഷകളിൽ മികച്ച വിജയം നേടിയ മിടുക്കർക്ക് എ പ്ലസ് മുദ്ര പുരസ്കാരവും സർട്ടിഫിക്കറ്റും നൽകും.

ജൂൺ 11-ന് കോഴിക്കോട് ആസ്പിൻ കോർട്ടിയാർഡ്, ജൂൺ 13-ന് കണ്ണൂർ നവനീതം ഔഡിറ്റോറിയം, ജൂൺ 16-ന് എറണാകുളം ടൗൺഹാൾ എന്നിവിടങ്ങളിലും എ പ്ലസ് മുദ്ര സംഘടിപ്പിക്കും.

Tags:    

Writer - geethu

contributor

Editor - geethu

contributor

Byline - Web Desk

contributor

Similar News