Writer - റസിൻ അബ്ദുൽ അസീസ്
razinab@321
ദുബൈ: തൃശൂർ സെന്റ് തോമസ് കോളേജ് അലുംനി യു.എ.ഇയ്ക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഷാന്റി തോമസ് പ്രസിഡന്റായും, ഡോസ്സി ഡോമിനിക് സെക്രട്ടറിയായും, പ്രവീൺ ട്രഷററായും തെരരഞ്ഞെടുക്കപ്പെട്ടു.
മുൻ പ്രസിഡന്റ് ബിജോയുടെ അധ്യക്ഷതയിൽ ചേർന്ന വാർഷിക പൊതുയോഗത്തിൽ സെക്രട്ടറി സജിത്ത് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ അഭിലാഷ് വാർഷിക കണക്കുകൾ അവതരിപ്പിച്ചതിന് ശേഷം പുതിയ ഭാരവാഹികളെ ഏകകണ്ഠമായി തെരഞ്ഞെടുത്തു. രക്ഷാധികാരി അജി കുര്യക്കോസ് മേൽനോട്ടം വഹിച്ചു.