അറിയിപ്പ് വന്നത് ഇന്ന്; വിദ്യാർഥികൾ ആശങ്ക അറിയിച്ചതിന് പിന്നാലെ മന്ത്രി ഇടപെട്ട് നാളെ നടക്കാനിരുന്ന കെടിയു പരീക്ഷ മാറ്റി

വിദ്യാർഥികളുടെ ബുദ്ധിമുട്ടികൾ പരിഗണിച്ച് പരീക്ഷ മറ്റൊരു ദിവസത്തേക്ക് മാറ്റാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ നിർദേശം നൽകുകയായിരുന്നു

Update: 2026-06-08 16:59 GMT

തിരുവനന്തപുരം: പരീക്ഷാ നടത്തിപ്പിൽ കെടിയു വിദ്യാർഥികൾ കടുത്ത ആശങ്ക അറിയിച്ചതിന് പിന്നാലെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിന്റെ അടിയന്തര ഇടപെടൽ. നാളെ (ചൊവ്വ ) നടത്താനിരുന്ന രണ്ടാം വർഷ എംസിഎ, എസ് വൺ സപ്ലിമെന്ററി പരീക്ഷകൾ മാറ്റിവെച്ചു.

പരീക്ഷ തീയതി സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഇന്നാണ് വിദ്യാർഥികൾക്ക് ലഭിച്ചത്. ഇതിന് പിന്നാലെ നിരവധി വിദ്യാർഥികൾ ആശങ്ക അറിയിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുകയായിരുന്നു. മറ്റു ജില്ലകളിലും ദൂരസ്ഥലങ്ങളിലും ഉള്ള വിദ്യാർഥികൾക്ക് സമയത്തിന് പരീക്ഷാ ഹാളിൽ എത്താൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്.

വിദ്യാർഥികളുടെ ബുദ്ധിമുട്ടികൾ പരിഗണിച്ച് പരീക്ഷ മറ്റൊരു ദിവസത്തേക്ക് മാറ്റാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് എക്‌സാം കൺട്രോളറുടെ നടപടി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News