ആന്ധ്രയിലെ സ്റ്റീൽ പ്ലാന്റിൽ തീപിടിത്തം; എട്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം

പ്ലാന്റിലെ സ്റ്റീൽ മെൽറ്റിങ് ഷോപ്പ് വിഭാഗത്തിനു കീഴിലുള്ള കണ്ടിന്യൂവസ് കാസ്റ്റിങ് ഡിപ്പാർട്ട്മെന്റിൽ വൈകിട്ട് നാലരയോടെ ആയിരുന്നു അപകടം

Update: 2026-06-08 16:33 GMT

അമരാവതി: ആന്ധ്രാപ്രദേശിലെ രാഷ്ട്രീയ ഇസ്പത് നിഗം ലിമിറ്റഡിന്റെ (ആർഐഎൻഎൽ) സ്റ്റീൽ പ്ലാന്റിലുണ്ടായ തീപിടിത്തത്തിൽ എട്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. പ്ലാന്റിലെ സ്റ്റീൽ മെൽറ്റിങ് ഷോപ്പ് വിഭാഗത്തിനു കീഴിലുള്ള കണ്ടിന്യൂവസ് കാസ്റ്റിങ് ഡിപ്പാർട്ട്മെന്റിൽ വൈകിട്ട് നാലരയോടെ ആയിരുന്നു അപകടം. നിരവധി തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേറ്റു.

പ്ലാന്റിലെ പ്രവർത്തനങ്ങൾക്കിടയിൽ ഉരുകിയ ദ്രാവക രൂപത്തിലുള്ള സ്റ്റീൽ കൊണ്ടുപോകുകയായിരുന്ന കൂറ്റൻ പാത്രം പെട്ടെന്ന് തകരാറിലാവുകയും, വൻതോതിൽ ഉരുകിയ ലോഹം താഴെ നിന്നിരുന്ന തൊഴിലാളികളുടെ മേലേക്ക് മറിയുകയുമായിരുന്നു. ലോഹം വീണതിനെത്തുടർന്ന് പ്ലാന്റിൽ വൻ തീപിടിത്തമുണ്ടായി. കടുത്ത ചൂടും പുകയും കാരണം തൊഴിലാളികൾ ഫാക്ടറിക്കുള്ളിൽ കുടുങ്ങിപ്പോയതാണ് മരണസംഖ്യ ഉയരാൻ കാരണമായതെന്ന് ട്രേഡ് യൂണിയൻ നേതാക്കൾ പറഞ്ഞു.

സംഭവത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു ഞെട്ടൽ രേഖപ്പെടുത്തി. സ്റ്റീൽ പ്ലാന്റ് അധികൃതരുമായി സംസാരിച്ച അദ്ദേഹം അപകടത്തിന്റെ വിശദാംശങ്ങൾ തേടി. രക്ഷാപ്രവർത്തനം ഊർജിതമാക്കാനും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും ജില്ലാ ഭരണകൂടത്തിനു മുഖ്യമന്ത്രി അടിയന്തര നിർദേശം നൽകിയിട്ടുണ്ട്. ഫാക്ടറിയിലെ സുരക്ഷാ വീഴ്ചയാണോ അപകടത്തിന് കാരണമായതെന്ന് കണ്ടെത്താൻ അധികൃതർ വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - അഹമ്മദലി ശര്‍ഷാദ്

Similar News