പഹൽഗാം; പുറത്തെ ഭീകരതയും അകത്തെ വീഴ്ചയും

ജീവിച്ചിരിക്കുമ്പോൾ നിലപാടു കൊണ്ട് ആഗോള ശ്രദ്ധ നേടിയ ഫ്രാൻസിസ് മാർപ്പാപ്പ, മരണത്തിലും ലോക മാധ്യമങ്ങളിലെ പ്രധാന വാർത്തയായി. ഒരു കാര്യത്തിൽ പ്രത്യേകിച്ചും, മാർപ്പാപ്പ പടിഞ്ഞാറൻ സഭകളോടും ഭരണകൂടങ്ങളോടും മാധ്യമങ്ങളോടും ഇടഞ്ഞുനിന്നു. ഫലസ്തീനാണ് വിഷയം. അദ്ദേഹത്തിന്‍റെ സമാധാനത്വരയും നീതിബോധവും ഫലസ്തീനെയും ഉൾക്കൊണ്ടത് അവർക്ക് പിടിച്ചില്ല

Update: 2025-04-29 05:04 GMT
Advertising

പഹൽഗാം; പുറത്തെ ഭീകരതയും അകത്തെ വീഴ്ചയും

കശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണം. കശ്മീരിലെ സാധാരണക്കാർ ഭീകരാക്രമണത്തിനെതിരെ ബന്ദും പ്രതിഷേധവും നടത്തി. കശ്മീരിലെ രണ്ട് ഇംഗ്ലീഷ് പത്രങ്ങൾ കറുപ്പണിഞ്ഞു. പ്രതികരണങ്ങൾ വൈകാരികമാണ്. മാധ്യമങ്ങളിൽ കാണാവുന്നതും രോഷം, പ്രതികാരചിന്ത. സംഭവം രണ്ടു പ്രതിഫലനങ്ങളുണ്ടാക്കി. ഒന്ന്, അത് ഐക്യബോധം സൃഷ്ടിച്ചു. ധീരതയുടെയും അപര സ്നേഹത്തിന്‍റെയും ചില മാതൃകകളും വാർത്തകളിലുണ്ട്. അതേസമയം, അതിന്‍റെ പേരിൽ വെറുപ്പു പരത്താൻ കുറെ പേർ ഇറങ്ങി. ഭീകരാക്രമണത്തെ വർഗീയ ധ്രുവീകരണത്തിന് ഉപയോഗിക്കാൻ. ഭീകരതയെ അപലപിക്കുമ്പോഴും മാധ്യമങ്ങൾ സുരക്ഷാ വീഴ്ച ചർച്ചയാക്കാത്തത് എന്തുകൊണ്ടാണ്?

Full View

ക്രിസ്‌ത്യൻ സയണിസത്തെ തിരിച്ചറിഞ്ഞ മാർപ്പാപ്പ

ജീവിച്ചിരിക്കുമ്പോൾ നിലപാടു കൊണ്ട് ആഗോള ശ്രദ്ധ നേടിയ ഫ്രാൻസിസ് മാർപ്പാപ്പ, മരണത്തിലും ലോക മാധ്യമങ്ങളിലെ പ്രധാന വാർത്തയായി. ഒരു കാര്യത്തിൽ പ്രത്യേകിച്ചും, മാർപ്പാപ്പ പടിഞ്ഞാറൻ സഭകളോടും ഭരണകൂടങ്ങളോടും മാധ്യമങ്ങളോടും ഇടഞ്ഞുനിന്നു. ഫലസ്തീനാണ് വിഷയം. അദ്ദേഹത്തിന്‍റെ സമാധാനത്വരയും നീതിബോധവും ഫലസ്തീനെയും ഉൾക്കൊണ്ടത് അവർക്ക് പിടിച്ചില്ല.

ഇസ്രായേലിന്‍റെ ചെയ്തികളെ പലരും വിമർശിക്കാതിരിക്കുക മാത്രമല്ല, ന്യായീകരിക്കുക കൂടി ചെയ്യുന്നു. പക്ഷേ മാർപ്പാപ്പ മൗനിയായില്ല. മിണ്ടാതിരിക്കാനും, പറഞ്ഞത് തിരുത്താനുമൊക്കെ ബാഹ്യസമ്മർദ്ദമുണ്ടായിരുന്നെങ്കിലും പാപ്പ ഒരടി പോലും പിന്നോട്ടു വെച്ചില്ല. ഇസ്രായേലി അതിക്രമങ്ങളെപ്പറ്റി മാർപ്പാപ്പ പറഞ്ഞു: ഇത് യുദ്ധത്തിനുമപ്പുറമാണ്. ഇത് ഭീകരതയാണ്. ഭീകരത എന്ന വാക്ക് മാധ്യമങ്ങൾ ഹമാസിനോട് ചേർത്താണ് പറഞ്ഞതെങ്കിൽ, ഫ്രാൻസിസ് മാർപ്പാപ്പ ഇസ്രായേലിന്‍റെ ചെയ്തികളെയാണ് ഭീകരതയെന്നു വിളിച്ചത്. കാരണം അദ്ദേഹം ഗസ്സയെ നേരിട്ടറിഞ്ഞിരുന്നു. ക്രിസ്ത്യൻ സയണിസം ആഗോള തലത്തിൽ ഇസ്രായേലി ഭാഷ്യത്തെ പിന്തുണച്ചപ്പോൾ മാർപ്പാപ്പ, ഇസ്രായേലിന്‍റെ വിമർശനം ഏറ്റുവാങ്ങുകയായിരുന്നു. വ്യക്തമായ രണ്ടു പക്ഷം. ഒരു പക്ഷത്ത്, അറിഞ്ഞിട്ടും കുരുതിയെ എതിർക്കാതിരുന്നവർ, അല്ലെങ്കിൽ മൗനം പാലിച്ചവർ. ഇക്കൂട്ടത്തിലാണ് വൻ മാധ്യമങ്ങൾ. മറുപക്ഷത്ത്, ധീരമായി നേരു പറഞ്ഞവർ. മാർപ്പാപ്പ ഇക്കൂട്ടത്തിലാണ്. ഇങ്ങ് മലയാളത്തിൽ ഒട്ടെല്ലാ പത്രങ്ങളും മാർപ്പാപ്പ ഗസ്സയോട് പുലർത്തിയ അനുഭാവം എടുത്തു പറഞ്ഞു. പക്ഷേ ക്രൈസ്‌തവ സഭക്കാർ നടത്തുന്ന ദീപിക പത്രമാണ് അപവാദമായത്.

Full View

ഫലസ്തീൻ: രക്തം കൊടുത്ത് നേടുന്ന അവാർഡുകൾ

ഫലസ്തീൻ, പ്രത്യേകിച്ച് ഗസ്സ, ദുരന്തമായാണ് വാർത്തകളിലുള്ളത്. അതേസമയം, അവിടത്തെ മാധ്യമപ്രവർത്തകർ അത്യുജ്വല നേട്ടങ്ങൾ ഉണ്ടാക്കുന്നു. ജീവൻ കൊടുത്തും സത്യം അറിയിക്കുന്നു അവർ. ഇടക്ക്, അവരെ അവാർഡുകൾ തേടിയെത്തുന്നു. ഫോട്ടോ ജേണലിസ്റ്റായ ഫാതിമ ഹസൂനയെപ്പറ്റിയുള്ള ഡോക്യുമെന്‍ററി (Put Your Soul on Your Hand and Walk – ആത്മാവിനെ കൈയിൽ വെച്ചങ്ങ് നടന്നോളൂ) കാൻ ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഈ വാർത്ത വന്ന് ഒരാഴ്ചക്കകം ഇസ്രായേൽ അവരെ മിസൈലയച്ച് കൊന്നു.

Full View

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - യാസീന്‍ അശ്‌റഫ്

Media Critic, Writer

Similar News