രാജ്യത്തിന്‍റെ പഞ്ചർ ആരൊട്ടിക്കും? ആഴത്തിലിട്ട് മൂടി, എന്നിട്ടും സത്യം പുറത്തെത്തി

വഖഫ് ഭേദഗതി നിയമം കൊണ്ട് ഒരു മെച്ചമുണ്ടായത്, അതിനെപ്പറ്റി മികച്ച നിരൂപണങ്ങൾ കേൾക്കാനായി എന്നതാണ്. പാർലമെന്റിലും സുപ്രീം കോടതിയിലും മികച്ച വാദങ്ങളാണ് മുന്നോട്ടു വെക്കപ്പെട്ടത്

Update: 2025-04-24 06:27 GMT
Advertising

ആഴത്തിലിട്ട് മൂടി, എന്നിട്ടും സത്യം പുറത്തെത്തി

സയണിസ്റ്റ് പക്ഷവും വിധേയ മാധ്യമങ്ങളും പ്രചരിപ്പിച്ച മൂന്നോ നാലോ വ്യാജങ്ങളാണ് കഴിഞ്ഞ ആഴ്ചകളിൽ കുമിളപോലെ തകർന്നത്. അതും, ഓർക്കാപ്പുറത്തെ പഴുതുകളിലൂടെ.മാർച്ച് 23ന് തെക്കൻ ഗസ്സയിൽ ബോംബാക്രമണത്തിനിരയായവർക്കു അടിയന്തര സഹായവുമായി രിഫ് അത് റദ്വാനും മറ്റ് 14 പേരും പുറപ്പെട്ടു. അവരവിടെ എത്തിയില്ല; തിരിച്ചുവന്നതുമില്ല. അന്വേഷിച്ചിറങ്ങിയ സഹപ്രവർത്തകർക്കും കണ്ടെത്താനായില്ല. ഒരാഴ്ച കഴിഞ്ഞ് അവരുടെ മൃതദേഹങ്ങളും ഏഴ് വാഹനങ്ങളും ആഴത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ഇസ്രായേലി കുറ്റം നിഷേധിച്ചു. വാഹനങ്ങൾ ലൈറ്റിടാതെ, എമർജൻസി ലൈറ്റ് തെളിക്കാതെ, രാത്രിയിൽ സഞ്ചരിച്ചപ്പോൾ അതിൽ ഭീകരാണെന്നു കരുതി സൈന്യം വെടി വെച്ചതാണെന്ന് അവർ ന്യായീകരിച്ചു. ദൃക്‌സാക്ഷിയോ തെളിവോ ഒന്നുമില്ലാത്തതിനാൽ അത് വിശ്വസിക്കുകയേ നിർവാഹമുണ്ടായിരുന്നുള്ളൂ. പക്ഷേ ഒരു തെളിവ് വിധി കരുതി വെച്ചിരുന്നു. റദ്വാന്‍റെ ഐ-ഫോണിലെ ദൃശ്യങ്ങൾ പിന്നീട് പരിശോധിച്ച യു.എൻ അധികൃതർ പറഞ്ഞു, ഇവരെ വെടിവെച്ച് മുറിവേൽപ്പിച്ച ശേഷം കൈകാലുകൾ കെട്ടി തലയ്ക്ക് വെടിവെച്ച് കൊന്നതാണ്. ഇത്തരത്തിൽ ഇസ്രായേലി നുണകൾ പാടേ പൊളിഞ്ഞ മൂന്നുനാല് സംഭവങ്ങൾ കഴിഞ്ഞ ദിവസങ്ങളിലുണ്ടായി.

Full View

ബി.ബി.സിക്ക് ജനങ്ങളുടെ എഡിറ്റിങ്

ഇസ്രായേൽ, വ്യാജങ്ങൾ, പ്രോപഗൻഡ, മാധ്യമങ്ങൾ - ഇത് നാലുമാണ് ആഗോള വാർത്തകളെ നയിക്കുന്ന കൂട്ടായ്മ. അവ പൊളിയാനുള്ളതാണ്. ബിബിസി ഈയിടെ അക്കാര്യം ശരിക്കും തിരിച്ചറിഞ്ഞു. ഗസ്സയിലെ അൽ അഹ്ലി ആശുപത്രി ഇസ്രായേൽ തകർത്തപ്പോൾ പതിവ് പോലെ ഇസ്രയേലിനെ കുറ്റപ്പെടുത്താത്ത രീതിയിലാണ് ബിബിസി വാർത്ത അവതരിപ്പിച്ചത്. ഇതിനെ വായനക്കാർ ചോദ്യം ചെയ്തു. ഒടുവിൽ ബിബിസിക്ക് തിരുത്തേണ്ടി വന്നു. ബിബിസിയിലെ ഇരുത്തം വന്ന മാധ്യമപ്രവർത്തകർക്ക് പൊതുജനങ്ങളുടെ വക ഒരു സൗജന്യ ജേണലിസം ക്ലാസ്സ്.

Full View

രാജ്യത്തിന്‍റെ പഞ്ചർ ആരൊട്ടിക്കും?

വഖഫ് ഭേദഗതി നിയമം കൊണ്ട് ഒരു മെച്ചമുണ്ടായത്, അതിനെപ്പറ്റി മികച്ച നിരൂപണങ്ങൾ കേൾക്കാനായി എന്നതാണ്. പാർലമെന്റിലും സുപ്രീം കോടതിയിലും മികച്ച വാദങ്ങളാണ് മുന്നോട്ടു വെക്കപ്പെട്ടത്., അതേ സമയം, രണ്ടു കൂട്ടർ വഖഫിനെപ്പറ്റിയുള്ള തികഞ്ഞ അജ്ഞത വെളിപ്പെടുത്തി--പ്രധാനമന്ത്രി അടക്കമുള്ള നേതാക്കളും കുറെ വലതുപക്ഷ മാധ്യമങ്ങളും. പ്രധാനമന്ത്രി ശരിക്കും ഞെട്ടിച്ചു – പ്രസംഗത്തിന്‍റെ നിലവാരമില്ലായ്മ കൊണ്ട്. ന്യൂസ് ലോണ്ട്റിയിലെ  മനീഷ പാണ്ഡെ ഈ വിവരമില്ലായ്മ ചർച്ച ചെയ്യുന്നുണ്ട്. ഒരു നാല് മൗലാനമാർ കൂടി ഏതെങ്കിലും ഭൂമി വഖഫാണെന്ന് പറഞ്ഞാൽ ആകുമെന്നൊക്കെ ശരിക്കും കരുതുന്നവരുണ്ടത്രേ – എബിപി ന്യൂസിലെ ചിത്ര ത്രിപാഠിയെപ്പോലെ.

Full View

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - യാസീന്‍ അശ്‌റഫ്

Media Critic, Writer

Similar News