തൊടുപുഴയിൽ മതിലിടിഞ്ഞ് രണ്ട് പേർ മരിച്ചു

രണ്ട് പേരുടെ നില ഗുരുതരം

Update: 2026-09-07 11:12 GMT

ഇടുക്കി: തൊടുപുഴയ്ക്ക് സമീപം മുതലക്കോടത്ത് കെട്ടിടം പൊളിക്കുന്നതിനിടെ മതിൽ ഇടിഞ്ഞുവീണ് രണ്ട് പേർക്ക് ദാരുണാന്ത്യം. പഴയ കെട്ടിടം പൊളിച്ചുമാറ്റുന്നതിനിടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.

കോതമംഗലം സ്വദേശികൾ ആയ അനൂപ്, ജോയ് എന്നിവരാണ് മരിച്ചത്. കെട്ടിടത്തിന്റെ കോൺക്രീറ്റ് ബീമും മതിലും ദേഹത്തേക്ക് വീഴുകയായിരുന്നു. 

വൻ ശബ്ദത്തോടെ കെട്ടിടഭാഗങ്ങൾ ഇടിഞ്ഞുവീണയുടൻ തന്നെ പ്രദേശവാസികൾ ഓടിക്കൂടി. നാലുപേരാണ് അപകടത്തിൽ പെട്ടത്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ തൊടുപുഴയിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.Full View

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News