കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് ചരടുവലികൾ സജീവമാക്കി കൊടിക്കുന്നിൽ സുരേഷ്; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

കെപിസിസിക്ക് മുഴുവൻ സമയ അധ്യക്ഷൻ വേണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി വി.ഡി സതീശൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

Update: 2026-09-07 09:17 GMT

ന്യൂഡൽഹി: കെപിസിസി പ്രസിഡന്റാകാനുള്ള ചരടുവലികൾ സജീവമാക്കി കൊടിക്കുന്നിൽ സുരേഷ് എംപി. ഇതിന്റെ ഭാഗമായി ഡൽഹിയിലുള്ള മുഖ്യമന്ത്രി വി.ഡി സതീശനുമായി കൊടിക്കുന്നിൽ കൂടിക്കാഴ്ച നടത്തി. കോൺഗ്രസ് പാർട്ടിയിൽ എംപിയോ എംഎൽഎയോ പിസിസി അധ്യക്ഷനാകാൻ പാടില്ലെന്ന് യാതൊരു നിയമവുമില്ലെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇനി ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന നിർണായക പ്രഖ്യാപനവും കൊടിക്കുന്നിൽ സുരേഷ് നടത്തി. മാവേലിക്കര ലോക്സഭാ മണ്ഡലത്തിൽ നിന്ന് താൻ ഒരിക്കലും ഇനി മത്സരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തന്നെ മത്സരിക്കാൻ താല്പര്യമില്ലെന്ന് പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മാവേലിക്കര സീറ്റ് നഷ്ടപ്പെടാൻ പാടില്ലെന്നും വിജയസാധ്യതയുള്ള മറ്റൊരു സ്ഥാനാർഥിയെ പെട്ടെന്ന് കണ്ടെത്താൻ കഴിയില്ലെന്നുമുള്ള നേതൃത്വത്തിന്റെ സമ്മർദ്ദത്തെ തുടർന്നാണ് അന്ന് വീണ്ടും ജനവിധി തേടിയത്.

Advertising
Advertising

തുടർച്ചയായി മത്സരിക്കുന്നതിലൂടെ പുതിയ ആളുകൾക്ക് അവസരം നിഷേധിക്കുന്നുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിലും മറ്റും വലിയ വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു. ജനങ്ങൾക്കിടയിൽ, പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ പുതിയ ആളുകൾക്ക് അവസരം നൽകണമെന്ന ചിന്താഗതി ശക്തമാണ്. അതുകൊണ്ടാണ് ഇനി മത്സരരംഗത്തേക്കില്ലെന്ന തീരുമാനമെടുത്തതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇരട്ടപ്പദവി എന്നൊന്ന് കോൺഗ്രസിലോ മറ്റു പാർട്ടികളിലോ ഇല്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.

അതേസമയം, കെപിസിസിക്ക് മുഴുവൻ സമയ അധ്യക്ഷൻ വേണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി വി.ഡി സതീശൻ ഡൽഹിയിൽ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. എംപിമാരും എംഎൽഎമാരും അടക്കമുള്ള പല നേതാക്കളും അധ്യക്ഷ സ്ഥാനത്തേക്ക് താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും പാർട്ടിയെ മുന്നോട്ട് കൊണ്ടുപോകാൻ മുഴുവൻ സമയവും സംഘടനാ പ്രവർത്തനങ്ങൾക്കായി മാറ്റിവെക്കുന്ന ഒരാൾ വരണമെന്നാണ് വി.ഡി സതീശൻ ചർച്ചയിൽ ഉന്നയിച്ചത്.

എംപിമാർക്കും എംഎൽഎമാർക്കും തങ്ങളുടെ മണ്ഡലങ്ങളിലെ കാര്യങ്ങളിൽ നിരന്തരം ഇടപെടേണ്ടതുള്ളതിനാൽ കോൺഗ്രസിന് ഒരു പൂർണ സമയ അധ്യക്ഷൻ അനിവാര്യമാണെന്ന നിലപാടിലാണ് വി.ഡി സതീശൻ. പോഷക സംഘടനകളുമായുള്ള ഏകോപനം നടത്താനും പാർട്ടിയെ ചലിപ്പിക്കാനും ഈ മാറ്റം ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ സർക്കാരിന്റെ നൂറുദിന കർമപരിപാടികളും ഭരണനേട്ടങ്ങളും രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ വി.ഡി സതീശൻ വിശദീകരിച്ചു.

Full View

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News