പാളയം പ്രദീപിനെ സ്റ്റാഫ് ആക്കാൻ രമ്യ ഹരിദാസിന്റെ വളഞ്ഞ വഴി: മുൻകാല പ്രാബല്യത്തോടെ നിയമിക്കാൻ നിയമസഭാ സെക്രട്ടറിക്ക് കത്ത് നൽകി

ചട്ടവിരുദ്ധമായതിനാൽ അപേക്ഷ സ്വീകരിക്കാൻ കഴിയില്ലെന്ന് നിയമസഭാ സെക്രട്ടറി അറിയിച്ചു

Update: 2026-09-07 12:30 GMT

തിരുവനന്തപുരം: കയ്യാങ്കളി വിവാദത്തിനിടെ തനിക്കൊപ്പമുണ്ടായിരുന്ന പാളയം പ്രദീപിനെ മുൻകാല പ്രാബല്യത്തോടെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്താനുള്ള ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസിന്റെ നീക്കം പാളി. ചട്ടവിരുദ്ധമായതിനാൽ അപേക്ഷ സ്വീകരിക്കാൻ കഴിയില്ലെന്ന് നിയമസഭാ സെക്രട്ടറി അറിയിക്കുകയും കത്ത് മടക്കി നൽകുകയും ചെയ്തു. വിവാദ സമയത്ത് പാളയം പ്രദീപ് തന്റെ സ്റ്റാഫ് ആണെന്ന രമ്യ ഹരിദാസിന്റെ വാദം ഇതോടെ പൂർണമായും പൊളിഞ്ഞിരിക്കുകയാണ്.

സെപ്റ്റംബർ അഞ്ചാം തീയതി നടന്ന വിവാദ സംഭവങ്ങളിൽ ഒപ്പമുണ്ടായിരുന്ന പാളയം പ്രദീപ് തന്റെ സ്റ്റാഫ് ആണെന്നായിരുന്നു രമ്യ ഹരിദാസ് ന്യായീകരിച്ചിരുന്നത്. ഈ വാദം സാങ്കേതികമായി ശരിവെക്കാൻ വേണ്ടിയാണ് മുൻകാല പ്രാബല്യത്തോടെ നിയമനം നൽകാൻ നിയമസഭാ സെക്രട്ടറിക്ക് കത്ത് നൽകിയത്. സെപ്റ്റംബർ നാലിന്റെ തീയതി വെച്ചാണ് ഈ കത്ത് ഇന്ന് കൈമാറിയത്. പാളയം പ്രദീപിനൊപ്പം കോഴിക്കോട് സ്വദേശി കുഞ്ഞഹമ്മദ് എന്നിവരെയും മുൻകാല പ്രാബല്യത്തോടെ സ്റ്റാഫിൽ ഉൾപ്പെടുത്തണമെന്നായിരുന്നു ആവശ്യം. എന്നാൽ പഴയ തീയതി വെച്ചുകൊണ്ടുള്ള നടപടികളിലേക്ക് കടക്കാൻ കഴിയില്ലെന്ന കർശന നിലപാടാണ് നിയമസഭാ സെക്രട്ടറിയേറ്റ് സ്വീകരിച്ചത്.

Advertising
Advertising

കെപിസിസിയുടെയോ പാർട്ടിയുടെയോ യാതൊരുവിധ അംഗീകാരവുമില്ലാതെയാണ് പാളയം പ്രദീപിനെ സ്റ്റാഫാക്കാൻ രമ്യ ഹരിദാസ് ശ്രമിച്ചത്. ഔദ്യോഗിക പദവികൾ ഒന്നുമില്ലാതെ ഉദ്യോഗസ്ഥർ അടക്കം പങ്കെടുത്ത അവലോകന യോഗത്തിൽ പാളയം പ്രദീപ് ഇടപെട്ട് സംസാരിച്ചതാണ് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചത്. ഒരു ചുമതലയുമില്ലാത്ത വ്യക്തി എന്തിന്റെ അടിസ്ഥാനത്തിലാണ് മണ്ഡലത്തിലെ കാര്യങ്ങൾ സംസാരിക്കുന്നത് എന്ന് പ്രാദേശിക വൈസ് പ്രസിഡൻ്റ് തന്നെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രദീപിനെ ഔദ്യോഗികമായി സ്റ്റാഫാക്കാൻ എംഎൽഎ തിരക്കിട്ട നീക്കം നടത്തിയത്.

രമ്യ ഹരിദാസ് ആലത്തൂർ എംപി ആയിരുന്ന കാലം മുതൽ പാളയം പ്രദീപിന്റെ ഇടപെടലുകൾ വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. എംപിയേക്കാൾ കൂടുതൽ വിഷയങ്ങളിൽ പ്രദീപ് ഇടപെടുന്നത് അന്ന് പാർട്ടി പ്രവർത്തകർക്കിടയിൽ തന്നെ വലിയ അതൃപ്തി ഉണ്ടാക്കിയിരുന്നു. തുടർന്ന് ചേലക്കര ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ പ്രചാരണ രംഗത്ത് പാളയം പ്രദീപ് ഉണ്ടാകാൻ പാടില്ലെന്ന് പാർട്ടിക്ക് കർശന നിർദേശം നൽകേണ്ടി വന്നിരുന്നു. പിന്നീട് ചിറയിൻകീഴ് മണ്ഡലത്തിൽ നിന്നും വിജയിച്ച് എംഎൽഎ ആയപ്പോഴും പ്രദീപിന്റെ അനാവശ്യ ഇടപെടലുകൾ തുടരുകയായിരുന്നു. പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിൽ തന്നെ വലിയ എതിർപ്പുകൾ നിലനിൽക്കെയാണ് പാർട്ടിയെ പോലും അറിയിക്കാതെ ഇദ്ദേഹത്തെ സ്റ്റാഫിൽ ഉൾപ്പെടുത്താൻ രമ്യ ഹരിദാസ് ശ്രമിച്ചത്.

Full View

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News