വിദ്വേഷ പരാമർശം; ബിഗ് ടിവി അവതാരക അപർണ കുറുപ്പിനെതിരെ കേസ്

കാസർകോട് സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി സൈബർ പൊലീസാണ് കേസെടുത്തിരിക്കുന്നത്

Update: 2026-09-07 09:33 GMT

കൊച്ചി: ചാനൽ ചർച്ചക്കിടെ വിദ്വേഷ പരാമർശം നടത്തിയെന്ന പരാതിയിൽ മാധ്യമപ്രവർത്തകയും ബിഗ് ടിവി അവതാരകയുമായ അപർണ കുറുപ്പിനെതിരെ കേസ്. കാസർകോട് സ്വദേശി അബ്ദുൽ ഹകീം എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി സൈബർ പൊലീസാണ് കേസെടുത്തിരിക്കുന്നത്. കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ സ്ത്രീകളെക്കുറിച്ച് നടത്തിയ പരാമർശങ്ങളുമായി ബന്ധപ്പെട്ട് ബിഗ് ടിവി സംപ്രേഷണം ചെയ്ത 'ബിഗ് ഡയലോഗ്' എന്ന ചർച്ചാ പരിപാടിയാണ് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചത്.

ഈ ചർച്ചക്കിടെ അവതാരകയായ അപർണ കുറുപ്പ് മുസ്‌ലിം വിരുദ്ധവും വംശീയവുമായ നിലപാടുകൾ സ്വീകരിച്ചു എന്നാരോപിച്ച് സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെ തനിക്ക് നേരെ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളും വധഭീഷണികളും ഉണ്ടാകുന്നു എന്ന് കാണിച്ച് അപർണ കുറുപ്പ് പൊലീസിൽ പരാതി നൽകി. വിവാദം ശക്തമായതോടെ, തന്റെ പരാമർശങ്ങൾ ആരുടെയെങ്കിലും മതവികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നതായി കാണിച്ച് അവതാരക മാപ്പപേക്ഷിക്കുകയും, ചാനൽ പ്രസ്തുത വിഡിയോ സമൂഹമാധ്യമങ്ങളിൽ നിന്ന് പിൻവലിക്കുകയും ചെയ്തിരുന്നു.

Advertising
Advertising

പൊലീസിന്റെ നടപടികളും ഉയർന്ന പ്രതിഷേധങ്ങളും സൈബർ ആക്രമണം നേരിട്ടെന്ന അപർണയുടെ പരാതിയിൽ വിസ്ഡം സ്റ്റുഡന്റ്‌സ് നേതാവ് ഡോ. അബ്ദുല്ല ബാസിലിനെതിരെ കൊച്ചി സൈബർ പൊലീസ് ഭാരതീയ ന്യായ സംഹിതയിലെയും ഐടി ആക്ടിലെയും വിവിധ വകുപ്പുകൾ ചുമത്തി നേരത്തെ കേസെടുത്തിരുന്നു. എന്നാൽ ഇതിനെതിരെ വിവിധ സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. അബ്ദുല്ല ബാസിലിനെതിരായ കേസ് പിൻവലിക്കണമെന്നും വിദ്വേഷ പരാമർശം നടത്തിയ അവതാരകക്കെതിരെ കേസെടുക്കണമെന്നും ഈ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ഈ പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും പിന്നാലെയാണ് കാസർഗോഡ് സ്വദേശിയുടെ പരാതിയിൽ അവതാരകക്കെതിരെയും കൊച്ചി സിറ്റി സൈബർ പൊലീസ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. 

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News