തൃശൂരിൽ ശോഭയാത്രക്കിടെ യുവാവിന് മർദനം; ഏഴ് ആർഎസ്എസ് പ്രവർത്തകർക്കെതിരെ കേസ്

തൃശൂർ അടാട്ട് സ്വദേശിയായ അരുൺ ബാലനാണ് മർദനമേറ്റത്

Update: 2026-09-07 10:09 GMT

തൃശൂർ: ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ശോഭയാത്രക്കിടയിൽ യുവാവിനെ മർദിച്ച സംഭവത്തിൽ ഏഴ് ആർഎസ്എസ് - ബിജെപി പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. തൃശൂർ അടാട്ട് സ്വദേശിയായ അരുൺ ബാലനാണ് മർദനമേറ്റത്. പേരാമംഗലം പൊലീസാണ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

ശോഭയാത്ര നടക്കുന്നതിനിടയിൽ റോഡിന്റെ വശങ്ങളിലൂടെ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു അരുൺ ബാലൻ. ഇതിനിടെ ശോഭയാത്രയിലുണ്ടായിരുന്ന ചിലർ സംഘം ചേർന്നെത്തുകയും, യാതൊരു പ്രകോപനവുമില്ലാതെ തന്നെ വളഞ്ഞിട്ട് മർദിക്കുകയുമായിരുന്നു എന്നാണ് അരുൺ പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നത്. യുവാവിനെ റോഡിലിട്ട് മർദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Advertising
Advertising

മർദനമേറ്റ അരുണിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മഹേഷ്, വിജിത്ത്, അഭിലാഷ്, രാകേഷ്, മണികണ്ഠൻ, രാജു, അപ്പു എന്നീ ഏഴ് പേർക്കെതിരെയാണ് പേരാമംഗലം പൊലീസ് നിലവിൽ കേസെടുത്തിരിക്കുന്നത്. അതേസമയം സംഭവത്തിൽ ബിജെപി പ്രവർത്തകരും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ മർദനമേറ്റ അരുൺ, നിഖിൽ, രാഹുൽ എന്നീ മൂന്ന് പേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

Full View

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News