'ദേശീയപാതയുടെ സുരക്ഷ പരിശോധിക്കണം': നിതിൻ ഗഡ്‌കരിക്ക് കത്തയച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ

തൃശൂര്‍ കൈപ്പമംഗലം വാഹനാപകടത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍

Update: 2026-09-07 12:30 GMT

തിരുവനന്തപുരം: ദേശീയപാതയുടെ സുരക്ഷ പരിശോധിക്കണമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് മുഖ്യമന്ത്രി കത്തയച്ചു. തൃശൂര്‍ കൈപ്പമംഗലം വാഹനാപകടത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. 

ദേശീയ പാതയില്‍ വാഹനങ്ങളുടെ അശാസ്ത്രീയവും നിയമവിരുദ്ധവുമായ പാര്‍ക്കിംഗ് തടയുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണം. മുന്നറിയിപ്പ് സംവിധാനങ്ങള്‍ വേണമെന്നും കേന്ദ്രമന്ത്രിയ്ക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അടിയന്തരമായി പരിശോധനകള്‍ നടത്തി ഇടപെടണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Advertising
Advertising

സെപ്തംബര്‍ അഞ്ചിന് കയ്പമംഗലം പനമ്പിക്കുന്നിലാണ് തമിഴ്നാട് സ്വദേശികളായ എട്ട് എൻജിനീയറിങ് വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായത്. അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ സമഗ്രമായി അന്വേഷിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെടുന്നു.

കേരളത്തിന്റെ ഗതാഗത സംവിധാനത്തിലും സാമ്പത്തിക വികസനത്തിലും വലിയ മാറ്റം സൃഷ്ടിക്കുന്ന സുപ്രധാന അടിസ്ഥാന സൗകര്യ പദ്ധതിയാണ് എൻ.എച്ച്-66 വികസനം. എന്നാൽ നിർമാണം പുരോഗമിക്കുന്ന ഘട്ടത്തിൽ താൽക്കാലിക വഴിതിരിച്ചുവിടലുകൾ, വീതികുറഞ്ഞ പാതകൾ, പൂർത്തിയാകാത്ത ഭാഗങ്ങൾ, നിർമാണ മേഖലകൾ എന്നിവയിലൂടെ ദിവസേന ആയിരക്കണക്കിന് ആളുകൾക്ക് സഞ്ചരിക്കേണ്ടിവരുന്നുണ്ട്. ഈ മേഖലകളിൽ സുരക്ഷ മുന്നിർത്തിയുള്ള ഗതാഗത നിയന്ത്രണം ഉറപ്പാക്കണമെന്ന് കത്തിൽ പറയുന്നു. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News