മലയാളം സർവകലാശാലയിലെ ജാതി വിവേചനം: ഗവേഷണത്തിന് പുതിയ ഗൈഡ്, അനഘ സമരം അവസാനിപ്പിച്ചു

തിരൂർ എംഎൽഎ കുറുക്കോളി മൊയ്ദീന്റെ നേതൃത്വത്തിൽ നടന്ന രണ്ടാം ഘട്ട ചർച്ച ഫലം കണ്ടു

Update: 2026-09-07 13:40 GMT

മലപ്പുറം: തിരൂർ തുഞ്ചത്ത്‌ എഴുത്തച്ഛൻ മലയാളം സർവ്വകലാശാലയിൽ അധ്യാപകരുടെ ജാതിവിവേചനത്തിനെതിരെ ഗവേഷക വിദ്യാർഥിനി അനഘ നടത്തിവന്ന സമരം അവസാനിപ്പിച്ചു. തിരൂർ എംഎൽഎ കുറുക്കോളി മൊയ്ദീന്റെ നേതൃത്വത്തിൽ നടന്ന രണ്ടാം ഘട്ട ചർച്ച ഫലം കണ്ടതോടെയാണ് സമരം താൽക്കാലികമായി അവസാനിപ്പിക്കാൻ തീരുമാനിച്ചത്.

തിരൂർ ഗസ്റ്റ് ഹൗസിൽ വെച്ച് എംഎൽഎ കുറുക്കോളി മൊയ്ദീനും സർവകലാശാല വി.സിയും ഉൾപ്പെടെയുള്ളവർ സമരക്കാരുമായി നടത്തിയ ചർച്ചയിലാണ് അനുകൂല തീരുമാനങ്ങൾ ഉണ്ടായത്. ആദ്യഘട്ട ചർച്ചകൾ ഫലം കണ്ടിരുന്നില്ല. എന്നാൽ പുതിയ ചർച്ചയിൽ വിദ്യാർഥിനിനിയുടെ ഗവേഷണം പൂർത്തീകരിക്കാൻ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കുമെന്ന് അധികൃതർ ഉറപ്പുനൽകി. അനഘയുടെ ഗവേഷണത്തിന് സർവകലാശാല ഉടൻ തന്നെ പുതിയ ഗൈഡിനെ നിയമിക്കും. ഇതിനുപുറമെ ഒരു കോ-ഗൈഡിനെ കൂടി ഉൾപ്പെടുത്താനും ധാരണയായിട്ടുണ്ട്.

Advertising
Advertising

കോ-ഗൈഡിനെ നിയമിക്കുന്ന കാര്യത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി നേരിട്ട് ഇടപെടുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. കോ-ഗൈഡിനായി സർവകലാശാല തന്നെ ഉന്നത വിദ്യാഭ്യാസ വകുപ്പിലേക്ക് കത്ത് അയക്കും. ഈ കത്തിന്റെ സീൽ വെച്ച കോപ്പി ഇന്ന് തന്നെ അനഘയ്ക്ക് കൈമാറും. നാളെ തന്നെ സർവകലാശാലയുടെ ഭാഗത്തുനിന്ന് വിദ്യാഭ്യാസ വകുപ്പിലേക്ക് കത്ത് അയക്കാനും, അത് ലഭിച്ചാലുടൻ അനുകൂലമായ തീരുമാനം എടുക്കാനും വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്നും ഉറപ്പുലഭിച്ചിട്ടുണ്ട്.

സർവകലാശാലയുടെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും ഭാഗത്തുനിന്നും രേഖാമൂലമുള്ള ഉറപ്പ് ലഭിച്ചതോടെയാണ് സമരം അവസാനിപ്പിക്കാൻ അനഘ തീരുമാനിച്ചത്. 

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News