'ഓപറേഷൻ സിന്ദൂർ പൂർണവിജയം, ഇന്ത്യയുടെ സൈനിക ശക്തി ലോകം കണ്ടു': പ്രധാനമന്ത്രി നരേന്ദ്ര മോദി

പാർലമെന്റിന്റെ വർഷകാല സമ്മേളനം വിജയ് ഉത്സവ് ആണെന്നും മോദി

Update: 2025-07-21 05:50 GMT
Editor : rishad | By : Web Desk
Advertising

ന്യൂഡൽഹി: ഇന്ത്യൻ സേന ലക്ഷ്യം നിറവേറ്റയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപറേഷൻ സിന്ദൂർ പൂർണവിജയമാണെന്നും ഇന്ത്യയുടെ സൈനിക ശക്തി ലോകം  കണ്ടുവെന്നും മോദി പറഞ്ഞു.

വർഷകാല പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. തീവ്രവാദികളുടെ കേന്ദ്രങ്ങളാണ് 22 മിനിറ്റിൽ സൈന്യം തകർത്തത്. തീവ്രവാദികളെ തുടച്ചുനീക്കിയെന്നും നക്‌സലുകളെ ശക്തമായി നേരിട്ടുവെന്നും മോദി പറഞ്ഞു. 

നക്‌സലുകൾ ചുവപ്പിച്ച ഇനനാഴികൾ ഇപ്പോൾ ഹരിതമേഖലയായി. പാർലമെന്റിന്റെ വർഷകാല സമ്മേളനം വിജയ് ഉത്സവ് ആണെന്നും മോദി വ്യക്തമാക്കി. രാജ്യത്തിന് വേണ്ടി വിദേശ സന്ദർശനം നടത്തിയ എംപിമാർക്ക് മോദി നന്ദി പറയുകയും ചെയ്തു. ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ലയെ മോദി അഭിനന്ദിച്ചു. ആദ്യമായി അന്താരാഷ്ട്രബഹിരാകാശ നിലയത്തിൽ ഇന്ത്യൻ പതാക ഉയർന്നത് അഭിമാന നിമിഷമാണെന്നും മോദി പറഞ്ഞു. 

അതേസമയം വർഷകാല പാർലമെന്റ് സമ്മേളനം തുടങ്ങി. ഒരു മാസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിൽ 15 ബില്ലുകൾ പാർലമെന്റിന്റെ പരിഗണനയിൽ വരും. ഓപ്പറേഷൻ സിന്ദൂർ, പഹൽഗാം ഭീകരാക്രമണം, ഇന്ത്യ – പാക്ക് സംഘർഷം തുടങ്ങിയ സുപ്രധാന വിഷയങ്ങള്‍ മുന്നോട്ടുവയ്ക്കാനാണ് പ്രതിപക്ഷ നീക്കം.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News