അഡ്വാൻസ് തുകയ്ക്കൊപ്പം വാടകക്കാരന് വെള്ളി വള സമ്മാനമായി നൽകി വീട്ടുടമ; ബില്യണിൽ ഒരാളെന്ന് നെറ്റിസൺസ്

വീട്ടുടമസ്ഥൻ തന്നോട് ഒരു കുടുംബാംഗത്തെ പോലെയാണ് പെരുമാറിയിരുന്നതെന്ന് യുവാവ് പറയുന്നു

Update: 2025-07-22 08:19 GMT
Editor : Jaisy Thomas | By : Web Desk
Advertising

ബംഗളൂരു: വാടകക്ക് വീടോ ഫ്ലാറ്റോ എടുത്താൽ മാസം തികയുന്നതിന് മുൻപ് വാടകക്കായി ബഹളം കൂട്ടുന്ന ഉടമസ്ഥരുണ്ട്. ഒരു ദിവസം തെറ്റിയാൽ പോലും പ്രശ്നമാകും. എന്നാൽ ഇക്കൂട്ടര്‍ തന്നെയാണ് താമസസ്ഥലം ഒഴിഞ്ഞുപോകുമ്പോൾ നമ്മൾ കൊടുക്കുന്ന സെക്യൂരിറ്റി തുക തിരിച്ചുതരാൻ മടിക്കുന്നതും. ചിലരാകട്ടെ കുറച്ചു ദിവസമിട്ട് ഒന്ന് വലച്ചിട്ടേ അഡ്വാൻസ് തിരികെ കൊടുക്കാറുള്ളൂ. എന്നാൽ ബംഗളൂരുവിലെ ഈ വീട്ടുടമസ്ഥൻ അൽപം വ്യത്യസ്തനാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി തന്‍റെ വീട്ടിൽ താമസിച്ചയാൾ ഒഴിഞ്ഞപ്പോൾ വെള്ളിയുടെ ഒരു വളയാണ് സമ്മാനമായി നൽകിയത്. താമസക്കാരൻ റെഡ്ഡിറ്റിൽ പങ്കുവച്ച പോസ്റ്റ് ഇതിനോടകം വൈറലായിട്ടുണ്ട്.

വീട്ടുടമസ്ഥൻ തന്നോട് ഒരു കുടുംബാംഗത്തെ പോലെയാണ് പെരുമാറിയിരുന്നതെന്ന് യുവാവ് പറയുന്നു. സ്വന്തം സ്കൂട്ടര്‍ പോലും തനിക്ക് ഉടമസ്ഥൻ ഓടിക്കാൻ നൽകാറുണ്ടെന്നും പോസ്റ്റിൽ കുറിച്ചു. നിരവധി പേരാണ് വീട്ടുടമയുടെ നല്ല മനസിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. എട്ട് ബില്യണിൽ ഒരാളായിരിക്കും ഇത്തരക്കാരെന്നായിരുന്നു ഒരു ഉപയോക്താവിന്‍റെ പ്രതികരണം.

''ഏതെങ്കിലും വിധത്തിൽ ആ ഉപകാരം തിരിച്ചു നൽകുക. ഇത്രയും നല്ല ആളുകൾ ഉണ്ടാകുന്നത് അപൂർവമാണ്, അദ്ദേഹത്തോടുള്ള നിങ്ങളുടെ പ്രവൃത്തികളിൽ അത് പ്രകടിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം,'' മറ്റൊരാൾ കുറിച്ചു. 




 


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News