മദ്യപിക്കാൻ പണം നൽകിയില്ല; ചിക്കമംഗളൂരുവിൽ യുവാവ് മാതാവിനെ വെട്ടിക്കൊന്ന് മൃതദേഹം കത്തിച്ചു
ഭവാനിയാണ്(55) കൊല്ലപ്പെട്ടത്
Update: 2025-07-31 13:11 GMT
മംഗളൂരു:ചിക്കമംഗളൂരു ജില്ലയിൽ നിന്ന് മദ്യം വാങ്ങാൻ പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് യുവാവ് മാതാവിനെ വെട്ടിക്കൊന്നു. ഭവാനിയാണ്(55) കൊല്ലപ്പെട്ടത്. പിതാവ് ആക്രമണത്തിൽ നിന്ന് ഓടി രക്ഷപ്പെട്ടു. ആൽഡൂരിനടുത്ത ഹക്കിമക്കി ഗ്രാമത്തിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. മകൻ പവനെതിരെ(25)കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.
സ്ഥിരം മദ്യപാനിയായ പവൻ മദ്യം വാങ്ങാൻ പണം ആവശ്യപ്പെട്ടതിനെ തുടർന്ന് ആ രാത്രി മാതാപിതാക്കളായ ഭവാനിയുമായും സോമഗൗഡയുമായും മകൻ വഴക്കിട്ടിരുന്നു. കോടാലി ഉപയോഗിച്ചാണ് മാതാപിതാക്കളെ ആക്രമിച്ചത്. സോമഗൗഡ തോട്ടത്തിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടെങ്കിലും ഭവാനി ക്രൂരമായി കൊല്ലപ്പെടുകയായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം കത്തിക്കുകയും ചെയ്തു. പിതാവ് ആൽഡൂർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് കേസെടുത്തത്.