കന്യാസ്ത്രീകള്‍ ഇന്ന് എന്‍ഐഎ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും
കന്യാസ്ത്രീകളെ മോചിപ്പിക്കാൻ അമിത്ഷാ നൽകിയ ഉറപ്പ് കോടതിയിൽ ബിജെപി സർക്കാർ പാലിക്കുന്നില്ലെന്ന് ഹാരിസ് ബീരാൻ എംപി
റായ്പൂര്‍: ഛത്തീസ്ഗഢില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ ഇന്ന് എന്‍ഐഎ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും.ഛത്തീസ്ഗഢ് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇന്നും നാളെയും എൻഐഎ കോടതി പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ് ജാമ്യാപേക്ഷ നല്‍കുന്നതില്‍ മാറ്റം വരുത്തിയത്. ഇന്ന് 11 മണിയോടെയാണ് ജാമ്യാപേക്ഷ നല്‍കുന്നത്. ഇന്ന് ഹൈക്കോടതയില്‍ ജാമ്യാപേക്ഷ നല്‍കിയാലും തിങ്കളാഴ്ച മാത്രമായിരിക്കും തുടര്‍ നടപടികളുണ്ടാകുക.ഇത് കൂടി പരിഗണിച്ചാണ് ഇന്ന് എന്‍ഐഎ കോടതിയെ സമീപിക്കുന്നത്. ഐഎന്‍ഐ കോടതിയുടെ ഉത്തരവ് വന്നതിന് ശേഷം തിങ്കളാഴ്ച ഹൈക്കോടിയെ സമീപിക്കാനാണ് തീരുമാനം.
അതേസമയം, കന്യാസ്ത്രീകളെ മോചിപ്പിക്കാൻ അമിത്ഷാ നൽകിയ ഉറപ്പ് കോടതിയിൽ ബി ജെ പി സർക്കാർപാലിക്കുന്നില്ലെന്ന് ഹാരിസ് ബീരാൻ എംപി മീഡിയവണിനോട് പറഞ്ഞു.അമിത്ഷാ പറഞ്ഞത് വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ്. പുറത്ത് ബിജെപി പറയുന്നകാര്യങ്ങൾ കോടതിയിൽ നടക്കുന്നില്ലെന്നും ഹാരിസ് ബീരാൻ പറഞ്ഞു
ജാമ്യാപേക്ഷയെ ഛത്തീസ്ഗഢ് സർക്കാർ എതിർക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പുനൽകിയിരുന്നു. കോൺഗ്രസ് എംപിമാരുടെ സംഘം ഇന്ന് ജയിലിലെത്തി കന്യാസ്ത്രീകളെ കാണും.ഇടത് എംപിമാരും ഇന്ന് ഛത്തീസ് ഗഡിലെത്തും.