Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
ബംഗളൂരു: ബലാത്സംഗക്കേസില്‍ എച്ച്.ഡി ദേവ ഗൗഡയുടെ ചെറുമകനും ജെഡിഎസ് മുന്‍ എംപിയുമായ പ്രജ്വല്‍ രേവണ്ണ കുറ്റക്കാരനെന്ന് കോടതി. ബംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയുടേതാണ് വിധി.
കേസില്‍ ശിക്ഷ നാളെ വിധിക്കും. ഹാസനിലെ പ്രജ്ജ്വലിന്റെ കുടുംബത്തിന്റെ ഫാം ഹൗസില്‍ ജോലിക്കാരിയായ 48-കാരി നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. കേസ് രജിസ്റ്റര്‍ ചെയ്ത് 14 മാസങ്ങള്‍ക്ക് ഉള്ളിലാണ് പ്രജ്വല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പ്രജ്വല്‍ രേവണ്ണ രണ്ട് തവണ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ വിഡിയോയില്‍ പ്രചരിപ്പിച്ചുവെന്നുമാണ് കേസ്.