സിജെപി പ്രതിഷേധം: കൊണാട്ട് പ്ലേസിൽ കടകൾ നേരത്തെ അടയ്ക്കാൻ നിർദേശം, വിദ്യാര്‍ഥികളെ ആക്രമിക്കാനുള്ള നീക്കമാണോ എന്ന് കെജ്‌രിവാൾ

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധം ശക്തമാക്കുകയാണ് സിജെപി

Update: 2026-07-23 12:31 GMT

ന്യൂഡൽഹി: കോക്‌റോച്ച് ജനതാ പാർട്ടി (സിജെപി) നടത്തുന്ന പ്രതിഷേധത്തെത്തുടർന്ന് ഡൽഹിയിലെ പ്രധാന വാണിജ്യ കേന്ദ്രമായ കൊണാട്ട് പ്ലേസിലെ കടകളും ഓഫീസുകളും റെസ്റ്റോറന്റുകളും ഇന്ന് വൈകുന്നേരം 6.30ഓടെ അടയ്ക്കണമെന്ന് നിര്‍ദേശം. 

ന്യൂഡൽഹി ട്രേഡേഴ്സ് അസോസിയേഷൻ (എൻഡിടിഎ) ആണ് ഇതുസംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചത്. ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ  ചെയർപേഴ്സണും വൈസ് ചെയർപേഴ്സണും ഫോണിലൂടെ നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിക്കുന്നു. പ്രദേശത്തെ സാഹചര്യം കാരണമെന്നാണ് വിശദീകരണം. 

Advertising
Advertising

അതേസമയം എൻഡിടിഎ തീരുമാനത്തില്‍ സംശയം പ്രകടിപ്പിച്ച് ഡല്‍ഹി മുന്‍മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രംഗത്ത് എത്തി. വിദ്യാർഥികളെ ക്രൂരമായി ആക്രമിക്കാനുള്ള പദ്ധതിയാണോ എന്ന് അരവിന്ദ് കെജ്‌രിവാള്‍ ചോദിച്ചു. എക്സ് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

"ഇന്ന് വൈകുന്നേരം 6:30ഓടെ കോണാട്ട് പ്ലേസിലെ എല്ലാ കടകളും അടയ്ക്കാനുള്ള ഉത്തരവും കടുത്ത സുരക്ഷാ ക്രമീകരണങ്ങളും നിരനിരയായി ആംബുലൻസുകളും കാണാം. കേന്ദ്രസർക്കാർ ഇന്ന് വീണ്ടും ജന്തർ മന്തറിലെ വിദ്യാർത്ഥികളെ ആക്രമിക്കാൻ പോവുകയാണോ?"- കെജ്‌രിവാള്‍ ചോദിച്ചു.  

അതേസമയം നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധം ശക്തമാക്കുകയാണ് സിജെപി. ജന്തർമന്തറിൽ നൂറുകണക്കിന് പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. പ്രതിഷേധം ശക്തമായതോടെ മൗനംവെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ രംഗത്തെത്തി. പേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടവർക്ക് ശിക്ഷ ഉറപ്പാക്കുമെന്നായിരുന്നു മോദിയുടെ പ്രതികരണം. എന്നാൽ വിദ്യാഭ്യാസമന്ത്രി രാജിവെക്കണമെന്ന് സിജെപി മറുപടി നൽകി. പ്രതിഷേധത്തെ നേരിടാൻ അടച്ച മെട്രോ സ്റ്റേഷനുകൾ ഉച്ചയോടെ തുറക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News