സിവിൽ സർവീസ് പരീക്ഷ പരാജയപ്പെടാനുള്ള 6 കാരണങ്ങൾ ഇവയാണ് ?

സിവിൽ സർവീസ് പരീക്ഷയിൽ ഭൂരിഭാഗവും പേരും പരാജയപ്പെടുന്നത് പരീക്ഷ ജയിക്കാനുള്ള കഴിവില്ലാത്തത് കൊണ്ടോ അവരുടെ അധ്വാനം കുറഞ്ഞു പോയതു കൊണ്ടോ അല്ല

Update: 2026-07-23 17:24 GMT

വർഷങ്ങളുടെ കഠിനാധ്വാനം ഉണ്ടായിട്ടും ഭൂരിഭാഗവും സിവിൽ സർവീസ് പരീക്ഷയിൽ പരാജയപ്പെടുന്നത് എന്തുകൊണ്ടാണ്? സിവിൽ സർവീസ് പരീക്ഷ ജയിക്കാനുള്ള കഴിവില്ലാത്തത് കൊണ്ടോ അവരുടെ അധ്വാനം കുറഞ്ഞു പോയതു കൊണ്ടോ അല്ല. സിവിൽ സർവീസ് എന്ന കടമ്പയിൽ തട്ടിവീഴുന്നവർ ഈ ആറ് പിഴവുകൾ തിരിച്ചറിയാത്തത് കൊണ്ടാണ്. എന്തെല്ലാമാണ് ആ പിഴവുകളെന്ന് നോക്കാം.

1. പ്രിലിംസിലെ ബലഹീനത

പ്രിലിംസ് പരീക്ഷ നമ്മളുടെ അറിവ് മാത്രമല്ല കൃത്യത, ആത്മനിയന്ത്രണം എന്നിവ കൂടി പരിശോധിക്കുന്ന ഘട്ടമാണ്. നെഗറ്റീവ് മാർക്ക് പരിഗണിക്കാതെ മുഴുവൻ ചോദ്യത്തിനും ഉത്തരമെഴുതാൻ ശ്രമിക്കുന്നതും നെഗറ്റീവ് മാർക്ക്‌പേടിച്ച് ചെറിയ സംശയമുള്ള ഉത്തരങ്ങൾ പോലും വിട്ടു കളയുന്നതും നിങ്ങളുടെ സാധ്യതയെ ഇല്ലാതാക്കും. പ്രിലിംസിൽ പലരും വീഴുന്നത് അറിവില്ലായ്മ കൊണ്ടല്ല, റിസ്‌ക് വിലയിരുത്തുന്നതിലെ പാളിച്ച കൊണ്ടാണ്. പരമാവധി മോക്ക് ടെസ്റ്റ് എഴുതി തന്നെ പരിഹരിക്കണം.

Advertising
Advertising

2. സിലബസ് തന്നെ വില്ലൻ

സിലബസ് എന്നത് പൂർണമായി മനസ്സിലാക്കേണ്ട ഒരു ചട്ടക്കൂടാണ്. വെറുതെ വായിച്ച് വിടേണ്ട ഒന്നല്ല സിലബസ്. ഓരോ വിഷയത്തിലേയും കീവേർഡുകൾ നേക്കി തയ്യാറെടുക്കുകയും കുറിപ്പെടുക്കുകയും അവ കൃത്യ സമയത്ത് റിവൈസ് ചെയ്യുകയും വേണം.

3. മുൻ വർഷ ചോദ്യ പേപ്പർ

മുൻ വർഷ ചോദ്യപേപ്പർ വെറുതെ വായിച്ച് നോക്കി വിടേണ്ട ഒന്നല്ല. ഓരോ മേഖലയിലേയും ചോദ്യങ്ങളുടെ രീതിയും സിലബസിലെ ആ ഭാഗത്തിന് എത്രത്തോളം പ്രാധാന്യം നൽകണം എന്നീ കാര്യങ്ങൾ മനസ്സിലാവുക മുൻ വർഷ ചോദ്യപേപ്പറിൽ നിന്നാണ്. തൊട്ട് മുമ്പുള്ള വർഷങ്ങളിൽ ഏത് മേഖലയിൽ നിന്ന് കൂടുതൽ ചോദ്യം വന്നു എന്ന് മനസ്സിലാക്കാൻ മുൻ വർഷ ചോദ്യപേപ്പർ സൂക്ഷമമായി പരിശോധിക്കുന്നത് സഹായകരമാവും. മുൻ വർഷങ്ങളിലെ ചോദ്യങ്ങളുടെ ട്രെൻഡും നന്നായി ശ്രദ്ധിക്കേണ്ട കാര്യമാണ്.

4. മെയിൻസിൽ മെയിൻ എഴുത്ത് തന്നെ

മെയിൻസ് പരീക്ഷയിൽ ഉത്തരങ്ങൾ എഴുതാൻ മികച്ച രീതിയിൽ പരിശീലിക്കണം. വിഷയത്തിലുള്ള നിങ്ങളുടെ അറിവ് ഉത്തരപേപ്പർ പരിശോധിക്കുന്ന വ്യക്തിക്ക് മനസ്സിലാക്കാനുള്ള ഏക വഴി നിങ്ങൾ എഴുതിയ ഉത്തരങ്ങൾ മാത്രമാണ്. അതുകൊണ്ട് തന്നെ നിങ്ങളുടെ അറിവ് കൃത്യമായി കാണിക്കുന്ന രീതിയിലാവണം ഉത്തരമെഴുത്ത്. മോശം ആമുഖം, ഉദാഹരണങ്ങളുടെ കുറവ്, മോശം നിഗമനം എന്നിവ നിങ്ങളുടെ മാർക്ക് നഷ്ടപ്പെടുത്തും. അറിയുന്ന കാര്യങ്ങൾ മികച്ച ഘടനയിൽ എഴുതി പരിശീലിക്കണം.

5. ഓപ്ഷനൽ വിഷയം ചെറിയ കളിയല്ല

അവസാന റാങ്ക് നിർണയിക്കുന്നതിൽ ഓപ്ഷനൽ വിഷയത്തിന് വലിയ പങ്കുണ്ട്. കുറവ് മാർക്ക് ലഭിക്കുന്ന ഓപ്ഷനൽ വിഷയത്തിൽ തന്നെ തുടരുന്നത് ഗുണകരമല്ല. ആദ്യ ശ്രമത്തിന് ശേഷം ഓപ്ഷനൽ വിഷയത്തിലെ പ്രകടനം വിലയിരുത്തി ആവശ്യമെങ്കിൽ മാറ്റം വരുത്തണം.

6. ദീർഘകാല തയ്യാറെടുപ്പ് നിങ്ങളെ തളർത്തും

വിശ്രമില്ലാതെ തുടർച്ചയായ തയ്യാറെടുപ്പ് നിങ്ങളുടെ പ്രകടനത്തെ സാരമായി ബാധിക്കും. മനസ്സും ശരീരവും ക്ഷീണിച്ച സാഹചര്യത്തിൽ നിങ്ങളുടെ പല തീരപമാനങ്ങളും പാളാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ ആത്മവിശ്വാസത്തേയും ക്ഷീണം ബാധിക്കും. അതു കൊണ്ട് കൃത്യമായ ഇടവേളകളെടുത്ത് പഠിക്കുക. ഈ പ്രൊസസ് വളരെ ആസ്വദിക്കാൻ ശ്രമിക്കുക.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - ശരത് ഓങ്ങല്ലൂർ

Similar News