'ആശങ്കകൾ ന്യായമാണ്, അവർക്ക് നേരെ ബലം പ്രയോഗിക്കരുത്; ജന്തർ മന്തറിലെ പ്രതിഷേധക്കാരെ പിന്തുണച്ച് ബിജെപി മുൻ ദേശീയ പ്രസിഡൻ്റ് മുരളി മനോഹർ ജോഷി

'സഹാനുഭൂതിയോടെ ഇടപെട്ട് അവരുടെ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണം. കൊച്ചു പെൺകുട്ടികൾ പോലും ക്രൂരമായി ആക്രമിക്കപ്പെടുന്നത് കാണുന്നത് വേദനാജനകമാണ് '- മുരളി മനോഹർ ജോഷി

Update: 2026-07-23 16:24 GMT

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർമന്തറിൽ പ്രതിഷേധിക്കുന്ന വിദ്യാർഥികളെ പിന്തുണച്ച് മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്ര മാനവവിഭവ ശേഷി മന്ത്രിയുമായ മുരളി മനോഹർ ജോഷി രംഗത്ത്. പ്രതിഷേധക്കാരുടെ ആശങ്കൾ ന്യായമാണ്. അവർക്ക് നേരെ ബലം പ്രയോഗിക്കരുതെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. ഇതിനെ കേവലം ക്രമസമാധാന പ്രശ്‌നമായി കാണരുതെന്നും അദ്ദേഹം പറഞ്ഞു.

അദ്ദേഹത്തിന്റെ എക്‌സ് പോസ്റ്റിന്റെ മലയാളം

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ദിവസങ്ങളായി ഡൽഹിയിലെ തെരുവുകളിൽ തടിച്ചു കൂടുന്നത് കാണുന്നത് വേദനജനകമാണ്. പരീക്ഷ നടത്തിപ്പ് സംബന്ധിച്ചുള്ള അവരുടെ ആശങ്കകളും ഉത്കണ്ഠകളും ന്യായമാണ്. സഹാനുഭൂതിയോടെ ഇടപെട്ട് അവരുടെ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണം. ബലപ്രയോഗത്തിലൂടെ നേരിടേണ്ട ക്രമസമാധാന പ്രശ്‌നം മാത്രമായി കാണരുത്. കൊച്ചു പെൺകുട്ടികൾ പോലും ക്രൂരമായി ആക്രമിക്കപ്പെടുന്നത് കാണുന്നത് വേദനാജനകമാണ്. ഇത്തരം ബല പ്രയോഗം വികസിത ഭാരതമെന്ന ലക്ഷ്യത്തിൽ നിന്ന് ഒരു വിഭാഗത്തെ അകറ്റുമെന്നും അദ്ദേഹം പറഞ്ഞു.

Advertising
Advertising

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - ശരത് ഓങ്ങല്ലൂർ

Similar News