മോശം പ്രകടനം; ശമ്പളം വെട്ടിക്കുറച്ചോളൂ എന്ന് ജീവനക്കാരി, കമ്പനി ചിലവിൽ മൂന്ന് ദിവസത്തെ യാത്രക്ക് വിട്ട് സ്റ്റാർട്ടപ്പ് സ്ഥാപകൻ

ജീവനക്കാർ ആദ്യം മനുഷര്യം രണ്ടാമത് മാത്രമാണ് പ്രഫഷണലുകളുമെന്ന കാര്യം തൊഴിലുടമകൾ പലപ്പോഴും മറന്നു പോവുകയാണെന്നും ധ്രുവ് ലിങ്ക്ഡ് ഇൻ കുറിപ്പിൽ പറയുന്നു

Update: 2026-07-23 14:08 GMT

ജീവനക്കാരിയുടെ ജോലിയിലെ മോശം പ്രകടനത്തോട് വേറിട്ട രീതിയിൽ പ്രതികരിച്ച് സോഷ്യൽ മീഡിയയുടെ കയ്യടി നേടിയിരിക്കുകയാണ് മുംബൈയിലെ ഒരു സ്റ്റാർട്ടപ്പ് സ്ഥാപകൻ. പ്രകടനം മോശമായതിനാൽ തന്റെ ശമ്പളം വെട്ടിക്കുറച്ചോളൂ എന്ന് ജീവനക്കാരി തന്നെ ആവശ്യപ്പെട്ടിട്ടും, അതിന് പകരം അവരെ കമ്പനിയുടെ ചിലവിൽ മൂന്ന് ദിവസത്തെ യാത്രക്ക് വിട്ട സ്റ്റാർട്ടപ്പ് സ്ഥാപകന്റെ നടപടിക്കാണ് സോഷ്യൽ മീഡിയക്ക് കയ്യടിക്കുന്നത്.

സ്റ്റാർട്ടപ്പ് ഉടമയായ ധ്രുവ് മുഖർജിയാണ് ലിങ്ക്ഡ് ഇൻ കുറിപ്പിലൂടെ വിവരം പങ്കുവെത്. തങ്ങളുടെ കമ്പനിയായ ബ്ലൂ ലോബ് സ്റ്റർ മീഡിയയിലെ കണ്ടന്റ് ഓപ്പറേഷൻസ് ലീഡായ ആര്യയെ കുറിച്ചാണ് ധ്രുവ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഒരുമാസമായി ആര്യക്ക് ജോലിയിൽ ചില പ്രയാസങ്ങളുണ്ടായിരുന്നു. അത് ടീമിന്റെ പ്രവർത്തനങ്ങളേയും ബാധിച്ചു. പലപ്പോഴും അവസാന നിമിഷങ്ങളിൽ മാത്രമാണ് അവർ കണ്ടന്റുകൾക്ക് അപ്രൂവലുകൾ നൽകിയിരുന്നത്. എഡിറ്റ് ചെയ്യേണ്ട കണ്ടന്റുകൾ പലപ്പോഴും വൈകിപ്പിച്ചിരുന്നു എന്നും കുറിപ്പിലുണ്ട്. ഒരു മണിക്കൂർ കൊണ്ട് വേണ്ട തിരുത്തലുകൾക്ക് നാല് മണിക്കൂർ വരെയാണ് ആര്യ എടുത്തിരുന്നുവെന്നും ധ്രുവ് കുറിപ്പിൽ പറയുന്നുണ്ട്. താൻ ഈ വിഷയം ആര്യയുമായി സംസാരിച്ചു. മെച്ചപ്പെടുത്താമെന്ന് ആര്യ ഉറപ്പ് നൽകുകയും ചെയ്തു. എന്നാൽ, വീണ്ടും പിഴവുകൾ ആവർത്തിച്ചു എന്നാണ് ധ്രുവ് മുഖർജിയുടെ കുറിപ്പിലുള്ളത്.

Advertising
Advertising

അടുത്ത തവണ ഇത്തിരി രൂക്ഷമായാണ് താൻ പ്രതികരിച്ചതെന്നും ധ്രുവ് മുഖർജിയുടെ കുറിപ്പിലുണ്ട്. നിങ്ങൾ ഈ റോളിന് അനുയോജ്യമല്ലെന്ന് ആര്യയോട് പറഞ്ഞു. അപ്പോഴാണ് 'എന്റെ ശമ്പളം കുറച്ച് ഒരു അവസരം കൂടി തരാൻ' ആര്യ ആവശ്യപ്പെട്ടത്. ഇതാണ് തന്നെ മാറ്റി ചിന്തിപ്പിച്ചതെന്നും ഇദ്ദേഹം കുറിപ്പിൽ പറയുന്നു. എന്നാൽ, താൻ ശമ്പളം കുറക്കുകയല്ല ചെയ്തത്. കമ്പനി ചിലവിൽ എയർ ബി എൻബിയിൽ മൂന്ന് ദിവസത്തെ താമസം ഒരുക്കികൊടുക്കയാണ് ചെയ്തത് എന്നാണ് അദ്ദേഹം പറയുന്നത്.

നിലവിലുള്ള സാഹചര്യത്തിൽ നിന്ന് ചെറിയൊരു ബ്രേക്ക് എടുക്കാനാണ് അങ്ങനെ ചെയ്തത്. പുതിയ സാഹചര്യത്തിലിരുന്ന് രണ്ട് ദിവസം ജോലി ചെയ്യാനും മൂന്നാം ദിവസം പൂർണമായും വിശ്രമിക്കാനുമാണ് താൻ അവരോട് നിർദേശിച്ചതെന്നും ധ്രുവ് മുഖർജി കുറിപ്പിൽ പറയുന്നുണ്ട്. ഇപ്പോൾ അവർ വളരെ സന്തോഷത്തോടെ ജോലിക്ക് എത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാർ ആദ്യം മനുഷര്യം രണ്ടാമത് മാത്രമാണ് പ്രഫഷണലുകളുമെന്ന കാര്യം തൊഴിലുടമകൾ പലപ്പോഴും മറന്നു പോവുകയാണെന്നും അദ്ദേഹം പറയുിന്നു. ഈ പ്രവർത്തിയെ രണ്ട് കയ്യും നീട്ടിയാണ് സോഷ്യൽ മീഡിയ സ്വാഗതം ചെയ്തത്. 

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - ശരത് ഓങ്ങല്ലൂർ

Similar News