2024 നീറ്റ് ചോദ്യപേപ്പർ ചോർച്ച; ആരോപണ വിധേയന് ക്ലീൻചിറ്റ് നൽകി സിബിഐ, ഒത്തുകളിയെന്ന് കെജരിവാൾ

ചോദ്യപേപ്പർ മോഷ്ടിച്ചവരേയും അത് വിതരണം ചെയ്തവരെയും അത് കൈപ്പറ്റിയവരേയും കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ, ഇതിന്റെ സൂത്രധാരനായി കരുതി പ്രതിചേർത്തിരുന്ന സഞ്ജീവിനെതിരെ തെളിവ് ലഭിച്ചിട്ടില്ലെന്നും സിബിഐ അറിയിച്ചു

Update: 2026-07-23 15:33 GMT

ന്യുഡൽഹി: നീറ്റ് 2024 ചോദ്യപേപ്പർ ചോർച്ച കേസിൽ ആരോപണവിധേയനായ സഞ്ജീവ് കുമാർ എന്ന സഞ്ജീവ് മുഖിയയ്ക്ക് ക്ലീൻ ചിറ്റ് നൽകി സിബിഐ. ബിഹാ‍ർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സഞ്ജീവ് പ്രതിയാണെങ്കിലും ഇയാൾക്കെതിരെ തെളിവ് ലഭിച്ചിട്ടില്ലെന്ന് സിബിഐ അറിയിച്ചു. 2024 ൽ നീറ്റ് ചോദ്യപേപ്പർ ചോർന്നപ്പോളാണ് ബി​ഹാ‌ർ പൊലീസ് മറ്റ് ചില പരീക്ഷാ പേപ്പർ ചോർച്ച കേസുകളിൽ പങ്കുണ്ടായിരുന്ന സഞ്ജീവ് മുഖിയയെ പ്രതി ചേർത്തത്. തുടർന്ന് കേസ് സിബിഐക്ക് കൈമാറുകയായിരുന്നു.

വാർത്താകുറിപ്പിലൂടെയാണ് സഞ്ജീവ് മുഖിയക്ക് ക്ലീൻ ചിറ്റ് നൽകിയ വിവരം സിബിഐ അറിയിച്ചത്. ചോദ്യപേപ്പർ മോഷ്ടിച്ചവരേയും അത് വിതരണം ചെയ്തവരെയും അത് കൈപ്പറ്റിയവരേയും കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ, ഇതിന്റെ സൂത്രധാരനായി കരുതി പ്രതിചേർത്തിരുന്ന സഞ്ജീവിനെതിരെ തെളിവ് ലഭിച്ചിട്ടില്ലെന്നും സിബിഐവ്യക്തമാക്കി. സംഭവത്തിൽ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജരിവാൾ രം​ഗത്തെത്തി. സർക്കാർ പ്രതിയെ സംരക്ഷിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

കെജരിവാളിന്റെ എക്സ് പൂർണരൂപം

'2024-ൽ നീറ്റ് ചോദ്യപേപ്പർ ചോർന്നു. ഇതിന് പിന്നിൽ പ്രവർത്തിച്ച പ്രധാന സൂത്രധാരനെ സർക്കാർ അറസ്റ്റ് ചെയ്തു. കൃത്യസമയത്ത് കുറ്റപത്രം സമർപ്പിക്കാൻ സിബിഐ ബോധപൂർവം തയ്യാറായില്ല. ഇതിനെ തുടർന്ന് മാസത്തിനുള്ളിൽ അയാൾക്ക് ജാമ്യം ലഭിച്ചു. ഇന്ന്, മോദിജി അയാൾക്ക് സി.ബി.ഐയിൽ നിന്ന് ക്ലീൻ ചീറ്റും വാങ്ങി നൽകി. വാഹ്, മോദിജി, വാഹ്. നിങ്ങൾക്ക് ഇതിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ല. കാരണം നിങ്ങളുടെ ഉദ്ദേശ്യത്തിൽ തന്നെ തകരാറുണ്ട്. '

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - ശരത് ഓങ്ങല്ലൂർ

Similar News