'പ്രതിഷേധങ്ങളും വിയോജിപ്പുകളും ജനാധിപത്യത്തിൻ്റെ അവിഭാജ്യ ഘടകങ്ങൾ '; നീറ്റ് ഒന്നാം റാങ്കുകാരൻ ആര്യൻ ഗുപ്ത

സംവിധാനങ്ങളിൽ പോരായ്മകളുണ്ട്. ചോദ്യപേപ്പർ ചോർച്ചയോ സമാനമായ സംഭവങ്ങളോ ഇനി ആവർത്തിക്കാതിരിക്കാൻ പരീക്ഷാ രീതിയിൽ സമഗ്രമായ പരിഷ്‌കാരങ്ങൾ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്' എന്നും ആര്യൻ ഗുപ്ത പറഞ്ഞു

Update: 2026-07-23 11:20 GMT

ഡൽഹി: പ്രതിഷേധങ്ങളും വിയോജിപ്പുകളും ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകങ്ങളാണെന്ന് ഇത്തവണത്തെ നീറ്റ് യുജി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ആര്യൻ ഗുപ്ത. ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് നടത്തിയ പുനഃപരീക്ഷയിൽ 720 ൽ 715 മാർക്ക് നേടിയാണ് ആര്യൻ ഒന്നാം റാങ്ക് നേടിയത്. വാർത്ത ഏജൻസിയായ എഎൻഐയോടായിരുന്നു ആര്യൻ ഗുപ്തയുടെ പ്രതികരണം.

പരീക്ഷ റദ്ദാക്കിയത് തന്നിൽ ഉണ്ടാക്കിയ ആഘാതത്തെ കുറിച്ചും ആര്യൻ പറയുന്നുണ്ട്. പരീക്ഷ റദ്ദാക്കി എന്ന് അറിഞ്ഞപ്പോൾ ഒരുപാട് കരഞ്ഞു എന്നാണ് ആര്യൻ പറയുന്നത്. 'ഇത് അനീതിയായിരുന്നു. പക്ഷേ, എനിക്ക് മാത്രം സംഭവിച്ച ഒന്നല്ല. ഏകദേശം 22 ലക്ഷത്തോളം അപേക്ഷകർക്ക് ഇതേ സാഹചര്യം നേരിടേണ്ടി വന്നു. പുനപരീക്ഷ മറ്റൊരു അവസരമായി കണ്ട് തൊട്ടടുത്ത ദിവസം മുതൽ പഠിച്ച് തുടങ്ങി'- എന്നാണ് ആര്യൻ പറയുന്നത്.

Advertising
Advertising

വിദ്യാർഥികൾ ജന്തർ മന്തറിൽ നടത്തുന്ന പ്രതിഷേധങ്ങളിൽ പങ്കാളികളാകുന്നതിനെക്കുറിച്ചുള്ള ചോദ്യത്തോട് ആര്യൻ സമരക്കാരുടെ ആശങ്കകളെ അംഗീകരിക്കുകയും മാറ്റം ഉണ്ടാവുമെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു. 'ഇത് അനീതിയാണ്. പ്രതിഷേധവും വിയോജിപ്പും ജനാധിപത്യത്തിൻ്റെ അവിഭാജ്യ ഘടകങ്ങളാണ്. നമ്മുടെ സംവിധാനം കൂടുതൽ മെച്ചപ്പെടുമെന്ന് മാത്രമേ നമുക്ക് പ്രത്യാശിക്കാൻ കഴിയൂ. സംവിധാനങ്ങളിൽ പോരായ്മകളുണ്ട്. ചോദ്യപേപ്പർ ചോർച്ചയോ സമാനമായ സംഭവങ്ങളോ ഇനി ആവർത്തിക്കാതിരിക്കാൻ പരീക്ഷാ രീതിയിൽ സമഗ്രമായ പരിഷ്‌കാരങ്ങൾ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്' എന്നും ആര്യൻ ഗുപ്ത പറഞ്ഞു.

ഈ വെല്ലുവിളി നിറഞ്ഞ ഘട്ടത്തെ മറികടക്കാൻ സഹായിച്ചതിന് തൻ്റെ കുടുംബത്തിനും അധ്യാപകർക്കും ആര്യൻ നന്ദി രേഖപ്പെടുത്തി. അവരുടെ നിരന്തരമായ പിന്തുണയില്ലാതെ ഈ നേട്ടം കൈവരിക്കാൻ കഴിയില്ലായിരുന്നുവെന്നും പറഞ്ഞു. ആര്യൻ ഗുപ്തയുടെ അദ്ദേഹത്തിൻ്റെ പിതാവ് ഡോ. സച്ചിൻ ഗുപ്ത അനസ്‌തെറ്റോളജിസ്റ്റും, മാതാവ് ഡോ. റീനു ഗുപ്ത ഗൈനക്കോളജിസ്റ്റുമാണ്. മൂത്ത സഹോദരൻ ഡൽഹിയിലെ മൗലാനാ ആസാദ് മെഡിക്കൽ കോളജിലെ വിദ്യാർഥിയാണ്.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - ശരത് ഓങ്ങല്ലൂർ

Similar News