നേരിട്ടെത്താൻ കഴിഞ്ഞില്ല; ജന്തർ മന്തറിലെ സമരക്കാർക്ക് 67000 രൂപക്ക് 150 പിസ്സകൾ ഓൺലൈനിൽ ഓഡർ ചെയ്ത് നൽകി യുവാവ്

'പ്രശംസ പിടിച്ചുപറ്റാനല്ല, തങ്ങളാൽ കഴിയുന്ന രീതിയിൽ മറ്റുള്ളവരെ സഹായിക്കാൻ പ്രചോദനമാകുമെന്ന പ്രതീക്ഷയിലാണ് പോസ്റ്റ് പങ്കുവെച്ച'തെന്നും ത്സാ-ലൂ പറഞ്ഞു

Update: 2026-07-24 11:11 GMT

ന്യൂഡൽഹി: നീറ്റ് ചോദ്യ പേപ്പർ ചോർച്ചയിൽ ജന്തർ മന്തറിൽ വിദ്യാർഥികൾ നടത്തുന്ന പ്രക്ഷോഭത്തിന് 2000 കിലോ മീറ്റർ അപ്പുറത്ത് നിന്ന് വ്യത്യസ്തമായൊരു ഐക്യദാർഢ്യം. സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് 150 പിസ്സകളും ബിസ്കറ്റുകളും ഉൾപ്പടെ 70,000 രൂപയോളം രൂപയുടെ ഭക്ഷണങ്ങൾ ഓൺലൈനിൽ ഓർഡർ ചെയ്തു കൊടുത്താണ് നാഗാലാന്റിൽ നിന്നുള്ള ത്സാ-ലൂ എന്ന യുവാവ് സമരത്തോട് ഐക്യപ്പെട്ടിരിക്കുന്നത്.

150 "ചീസ് ബർസ്റ്റ്" പിസ്സകളാണ് ഡൊമിനോസിൽ നിന്ന് ഇദ്ദേഹം സമരവേദിയിലേക്ക് ഓർഡർ ചെയ്ത് നൽകിയത്. പിസ്സയുടെ ഓർഡറിന് മാത്രം 67,734.18 രൂപയാണ് ബില്ല് വന്നിട്ടുള്ളത്. ത്സാ-ലൂ തന്നെയാണ് ബില്ലിന്റെ സ്ക്രീൻ ഷോട്ട് ഇൻസ്റ്റഗ്രാമിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. ജൂലൈ 22 ന് വൈകീട്ട് നാലരയോടെയാണ് യുവാവ് ജന്തർമന്തറിലേക്കുള്ള ഭക്ഷണങ്ങൾ ഓർഡർ ചെയ്തിരിക്കുന്നത്. സ്ക്രീൻ ഷോട്ട് പങ്കുവെച്ച് കൊണ്ട് അദ്ദേഹം ഇങ്ങനെ കുറിച്ചു. ' ആയിരക്കണക്കിന് വിദ്യാർഥികൾ വീടുകളിൽ നിന്ന് അകന്ന്, മെച്ചപ്പെട്ട ഭാവിക്കും നീതിയുക്തമായ വിദ്യാഭ്യാസ സമ്പ്രദായത്തിനും വേണ്ടി ജന്തർ മന്തറിൽ പോരാടുന്പോൾ ഞാൻ ഇവിടെ നാഗാലാൻഡിൽ ഇരിക്കുകയാണ്. എനിക്ക് അവർക്കൊപ്പം നേരിട്ട് നിൽക്കാൻ കഴിഞ്ഞില്ല, അതിനാൽ എനിക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ചെറിയ കാര്യമാണിത്,"

Advertising
Advertising

ഓർഡർ ആർക്കാണ് നൽകേണ്ടതെന്ന് ചോദിച്ച് ഡൊമിനോസിൽ നിന്ന് ഡെലിവറി ചെയ്യാൻ പോയ ആൾ വിളിച്ചപ്പോൾ 'ഭക്ഷണം കഴിക്കാത്ത ആർക്ക് വേണമെങ്കിലും ഇത് നൽകുക' എന്നാണ് അദ്ദേഹം മറുപടി നൽകിയത്. ' പ്രശംസ പിടിച്ചുപറ്റാനല്ല താൻ ഈ പോസ്റ്റ് പങ്കുവെച്ചത്. തങ്ങളാൽ കഴിയുന്ന രീതിയിൽ മറ്റുള്ളവരെ സഹായിക്കാൻ ഇത് പ്രചോദനമാകുമെന്ന പ്രതീക്ഷയിലാണ് പോസ്റ്റ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പിന്നീട് പങ്കുവെച്ച ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ വിദ്യാർഥികൾക്കായി 5,000 രൂപയുടെ ബിസ്കറ്റുകൾ കൂടി ഓർഡർ ചെയ്തതായി അദ്ദേഹം പറയുന്നുണ്ട്. 

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - ശരത് ഓങ്ങല്ലൂർ

Similar News