ജന്തർ മന്തറിലേക്ക് ഖത്തറിൽ നിന്ന് ഫുഡ് ഡെലിവറി ചെയ്യുന്നു: അർണബ് ഗോസ്വാമി

രാഹുൽ ഗാന്ധിയുടെ ഖത്തർ സന്ദർശനത്തെ കുറിച്ച് അന്വേഷിക്കണമെന്നും അർണബ് ഗോസ്വാമി ആവശ്യപ്പെടുന്നുണ്ട്

Update: 2026-07-24 10:52 GMT

ന്യൂഡൽഹി: ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്ക് ഗൾഫ് രാഷ്ട്രങ്ങളിൽ നിന്ന് ഭക്ഷണം എത്തിക്കുന്നുവെന്ന ആരോപണവുമായി റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമി. ഖത്തറിൽ നിന്നുള്ള വലിയൊരു സംഘമാണ് ഭക്ഷണമെത്തിക്കുന്നത്. രാഹുൽ ഗാന്ധിയുടെ ഖത്തർ സന്ദർശനത്തെ കുറിച്ച് അന്വേഷിക്കണമെന്നും അർണബ് ഗോസ്വാമി ആവശ്യപ്പെടുന്നുണ്ട്.

''ജന്തർ മന്തർ അപകടകാരികളായ ഗുണ്ടകൾ പൂർണമായും കൈയടക്കിയതായി അവിടെപ്പോയി വീഡിയോ പോസ്റ്റ് ചെയ്ത ആളുകൾ പറയുന്നു. ഇത് വിദ്യാർത്ഥികളുടെ വിഷയമായിരുന്നു. എന്നാൽ ഇപ്പോൾ ഇത് വിദ്യാർഥികളുടെ വിഷയമായി മാത്രം നിൽക്കുന്നില്ല. നിരവധി ആളുകൾ സ്വന്തം ലാഭത്തിനായി സ്വാർഥ താത്പര്യങ്ങൾ മുൻനിർത്തി ഇവിടെ എത്തിയിട്ടുണ്ട്. എന്റെ കണക്കുകൂട്ടലിൽ 20% വിദ്യാർത്ഥികൾ പോലും ഇവിടെ കാണുന്നില്ല. സമരം നടത്തുന്നവരും അക്രമികളുമാണ് കൂടുതലായും കാണപ്പെടുന്നത്.

Advertising
Advertising

അവിടെ വിദ്യാർഥികൾ ആരുമില്ലെന്നും അക്രമികളാണുള്ളതെന്നും എല്ലാവരും പറയുന്നു. ഇതിനുപുറമെ, മിഡിൽ ഈസ്റ്റിൽ നിന്നും പ്രത്യേകിച്ച് ഖത്തറിൽ നിന്നും വൻതോതിൽ അജ്ഞാതമായ രീതിയിൽ ഭക്ഷണ ഓർഡറുകൾ എത്തുന്നുണ്ടെന്ന് ഡെലിവറി ഏജന്റുമാർ സ്ഥിരീകരിക്കുന്നു. ഖത്തറിലിരുന്ന് പ്രവർത്തിക്കുന്ന വൻ ശൃംഖല, ജന്തർ മന്തറിലേക്ക് വിതരണം ചെയ്യാനായി വൻതോതിൽ ഭക്ഷണം ഓർഡർ ചെയ്യുകയാണ്. ജനങ്ങൾക്ക് അറിയേണ്ടത്, രാഹുൽ ഗാന്ധി അടുത്തിടെ ഖത്തർ സന്ദർശിച്ചിരുന്നോ? അദ്ദേഹം ഖത്തറിലുണ്ടായിരുന്നോ? ഈ ചിത്രം എവിടെ നിന്നാണ് എടുത്തത്? ഇത് ചോദിക്കേണ്ട ഒരു ചോദ്യം തന്നെയാണ്''- അർണബ് ആരോപിക്കുന്നു.

ഡൽഹിയിലെ സിജെപി പ്രക്ഷോഭം വിദേശശക്തികൾ സ്‌പോൺസർ ചെയ്യുന്നതാണെന്ന ആരോപണം സംഘ്പരിവാർ കേന്ദ്രങ്ങൾ നേരത്തെ തന്നെ ഉയർത്തുന്നുണ്ട്. അതേസമയം സമരക്കാർക്ക് വലിയ പിന്തുണയാണ് രാജ്യത്തെ പൊതുസമൂഹം നൽകുന്നത്. സമരക്കാർക്ക് ഓൺലൈൻ ഫുഡ് ഡെലിവറി ഏജന്റുമാർ വഴി നിരവധിപേരാണ് ഭക്ഷണം ഓർഡർ ചെയ്തു നൽകുന്നത്. ഇതിനെതിരെയാണ് ഇപ്പോൾ പുതിയ ആരോപണവുമായി അർണബ് രംഗത്തെത്തിയിരിക്കുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - അഹമ്മദലി ശര്‍ഷാദ്

Similar News