നീറ്റ് പരീക്ഷാ ക്രമക്കേട്: പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്സഭ തിങ്കളാഴ്ച വരെ പിരിഞ്ഞു

വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം

Update: 2026-07-24 08:11 GMT

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലെ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്സഭ തിങ്കളാഴ്ച വരെ പിരിഞ്ഞു. വിദ്യാഭ്യാസമന്ത്രി രാജിവെക്കണമെന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. അതിവേഗ കോടതിയും പരീക്ഷ പേപ്പർ ചോർത്തുന്നവർക്ക് കഠിന ശിക്ഷയും ഉറപ്പ് വരുത്തുമെന്ന് സ്പീക്കർ അറിയിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്സഭ തിങ്കളാഴ്ച വരെ പിരിഞ്ഞു. അതിനിടെ ചോദ്യപ്പേപ്പർ ചോർച്ചാ കേസുകൾ പരിഗണിക്കാൻ പ്രത്യേക ജഡ്ജിയെ ഡൽഹി ഹൈക്കോടതി നിയോഗിച്ചു.

അതേസമയം, പരീക്ഷാ ക്രമക്കേടിൽ പാർലമെന്റിൽ സമഗ്രമായ ചർച്ച വേണമെന്ന കാര്യത്തിൽ എല്ലാവർക്കും ഒരേ അഭിപ്രായമാണെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു വ്യക്തമാക്കി. വിഷയത്തിൽ ചർച്ച നടത്താമെന്ന് പ്രധാനമന്ത്രി രാജ്യത്തിന് ഉറപ്പുനൽകിയിട്ടുണ്ട്.

സോനം വാങ്ചുക് നിരാഹാര സമരം അവസാനിപ്പിക്കുകയും ചർച്ച ആവശ്യപ്പെടുകയും ചെയ്തു. വിഷയത്തിൽ സർക്കാർ ചർച്ചയ്ക്ക് തയ്യാറാകാതിരുന്നാൽ, അത് രാജ്യത്തിന് തെറ്റായ സന്ദേശമാകും നൽകുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Tags:    

Writer - അഭിരാമി ഒതയോത്ത്

contributor

Editor - അഭിരാമി ഒതയോത്ത്

contributor

By - Web Desk

contributor

Similar News