മുംബൈയിൽ പ്രതിഷേധത്തിനിടെ യുവതിയുടെ നെഞ്ചിൽ പിടിച്ച് പൊലീസുകാരൻ

കയ്യേറ്റം ചെയ്‌തെന്ന ആരോപണം മുംബൈ പൊലീസ് തള്ളി

Update: 2026-07-24 10:08 GMT

മുംബൈ: മുംബൈയിൽ വിദ്യാർഥി പ്രക്ഷോഭത്തിനിടെ പെൺകുട്ടിയെ കടന്നു പിടിച്ച് പൊലീസുകാരൻ. സിവിൽ ഡ്രസ് ധരിച്ചെത്തിയ പൊലീസുകാരൻ പെൺകുട്ടിയുടെ നെഞ്ചിൽ പിടിക്കുന്ന പ്രചരിച്ചതോടെ പൊലീസിനെതിരെ വ്യാപകമായി വിമർശനമുയർന്നു. ദാദറിൽ നടന്ന പ്രതിഷേധത്തിനിടെയാണ് സിവിൽ വസ്ത്രം ധരിച്ച പൊലീസുകാരൻ പെൺകുട്ടിയുടെ നെഞ്ചിൽ മോശമായി സ്പർശിച്ചത്. വീഡിയോ മുംബൈ കോൺഗ്രസ് പ്രസിഡന്റ് വർഷ ഗെയ്ക്വാദ് സമൂഹമാധ്യമത്തിൽ പങ്കുവച്ചു.

എന്നാൽ കയ്യേറ്റം ചെയ്‌തെന്ന ആരോപണം മുംബൈ പൊലീസ് തള്ളി. പുരുഷ പ്രതിഷേധക്കാരനെ തടയാൻ ശ്രമിക്കുന്നതിനിടെ യുവതി അബദ്ധത്തിൽ ഇടയിൽപ്പെടുകയായിരുന്നു എന്നാണ് പൊലീസിന്റെ വിശദീകരണം. വൈറൽ വീഡിയോ പങ്കുവെച്ചുകൊണ്ട് കോൺഗ്രസ് എംപി വർഷ ഗെയ്ക്ക്വാദ് നടത്തിയത് തെറ്റായ വ്യാഖ്യാനമാണെന്ന് പൊലീസ് വ്യക്തമാക്കി. തങ്ങളുടെ ജീവനക്കാരന്റെ പെരുമാറ്റത്തെപ്പറ്റി ഉത്തരവാദിത്തമില്ലാത്ത രീതിയിലുള്ള വ്യാഖ്യാനങ്ങളാണ് പ്രചരിക്കുന്നതെന്ന് പൊലീസ് ആരോപിച്ചു. പൊലീസ് ഉദ്യോഗസ്ഥൻ മറ്റൊരു ഭാഗത്തേക്ക് നോക്കി പുരുഷ പ്രതിഷേധക്കാരനെ പിടിച്ചുവെക്കാൻ ശ്രമിക്കുമ്പോൾ ഒരു വനിതാ പ്രതിഷേധക്കാരി അറിയാതെ ഇടയിലേക്ക് വരികയായിരുന്നുവെന്ന് എക്‌സ് പോസ്റ്റിൽ പൊലീസ് വിശദീകരിച്ചു.

Advertising
Advertising

''മുംബൈ പൊലീസ് എന്ത് പെരുമാറ്റമാണിത്? എന്തിനാണ് ഒരു ആൺ പൊലീസുകാരൻ യുവതിയായ പ്രതിഷേധക്കാരിയെ ഇത്തരത്തിൽ കയ്യേറ്റം നടത്തുന്നത്? എന്തുകൊണ്ടാണ് ഇത് കൈകാര്യം ചെയ്യാൻ വനിതാ പൊലീസിനെ അനുവദിക്കാത്തത്? ഇയാൾക്കെതിരെ എന്ത് നടപടിയെടുക്കും? ഇത് അംഗീകരിക്കാനാകില്ല''- എന്ന് വർഷ ഗെയ്ക്ക്വാദ് എക്സിൽ കുറിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെയും പോസ്റ്റിൽ ടാഗ് ചെയ്തിട്ടുണ്ടായിരുന്നു. ആൾക്കൂട്ടത്തിലേക്ക് തിരിഞ്ഞുനിൽക്കുന്ന പെൺകുട്ടിയുടെ നെഞ്ചിൽ പൊലീസുകാരൻ പിടിക്കുന്ന ദൃശ്യങ്ങൾ വീഡിയോയിലുണ്ട്.

അതേസമയം സംഭവത്തിൽ എൻസിപി (എസ്പി) നേതാവ് രോഹിത് പവാറും ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ സംഭവവുമായി ബന്ധപ്പെട്ട് കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികളും പ്രവർത്തകരും വ്യാഴാഴ്ച ദാദറിലെ ശിവാജി പാർക്ക് ഗ്രൗണ്ടിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News