ജീവിതം മാറ്റിയ മൂന്ന് പുതിയ ശീലങ്ങൾ ; 10 ക്ലാസിലെ 54 ശതമാനം മാർക്കുകാരനിൽ നിന്ന് ഐഐടിയിലേക്ക്

ഒരൊറ്റ പരീക്ഷയിലെ മാർക്ക് കൊണ്ട് ആരുടെയും ഭാവി നിർണ്ണയിക്കപ്പെടില്ലെന്നും പരാജയങ്ങളിൽ തളരാതെ പരിശ്രമിച്ചാൽ ഏതൊരു വലിയ സ്വപ്നവും നേടിയെടുക്കാമെന്നും തെളിയിക്കുകയാണ് ജൈനേന്ദ്ര ജീത്

Update: 2026-07-24 12:19 GMT

ന്യൂഡൽഹി: പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ പ്രതീക്ഷിച്ച മാർക്ക് ലഭിക്കാതെ പോകുമ്പോൾ സർവ്വതും തകർന്നു എന്ന് കരുതുന്നവർ ജൈനേന്ദ്രജീത്തിനെ മാതൃകയാക്കണം. പത്താം ക്ലാസിൽ വെറും 54 ശതമാനം മാർക്കാണ് അദ്ദേഹത്തിന് ലഭിച്ചത്. എന്നാൽ, തോറ്റു കൊടുക്കാൻ ജൈനേന്ദ്ര ജീത് തയ്യാറല്ലായിരുന്നു. കഠിനാധ്വാനത്തിലൂടെ ഇന്ത്യയിലെ ഏറ്റവും മുൻനിര ഇൻസ്റ്റിറ്റ്യൂട്ടുകളിലൊന്നായ ഐഐടി ബോംബെയിലെ കമ്പ്യൂട്ടർ സയൻസ് ഇൻജിനീയറിങ് വിഭാഗത്തിൽ പ്രവേശനം നേടിയിരിക്കുകയാണ്. തന്റെ ജീവിതത്തിൽ മാറ്റം ഉണ്ടാക്കിയ മൂന്ന് ശീലങ്ങളെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്.

Advertising
Advertising

പത്താം ക്ലാസ് പരീക്ഷാ സമയത്ത് 40 മുതൽ 50 ദിവസത്തോളം അസുഖബാധിതനായി കിടപ്പിലായിരുന്നതിനാൽ ജൈനേന്ദ്രജീതിന് ഒരുപാട് ക്സാസുകൾ നഷ്ടമായിരുന്നു. പരീക്ഷക്ക് വേണ്ട പോലെ തയ്യാറെടുപ്പാനും സാധിച്ചിരുന്നില്ല. അത് പരീക്ഷ ഫലത്തിലും പ്രതിഫലിച്ചു. ഫലം വന്നപ്പോൾ 54 ശതമാനം മാർക്കാണ് ലഭിച്ചത്. കണക്ക് വിഷയത്തിലെ പ്രകടനം അതിദയനീയമായിരുന്നു. 100-ൽ 41 മാർക്കാണ് കണക്കിന് ലഭിച്ചത്. സയൻസിന് ലഭിച്ചതാവട്ടെ 48 മാർക്കും. സുഹൃത്തുക്കൾക്കെല്ലാം 80 ശതമാനത്തിലേറെയായിരുന്നു മാർക്ക്. തന്റെ സുഹൃദ് വലയത്തിൽ തനിക്കായി ഏറ്റവും മാർക്ക് കുറവെന്നും ജൈനേന്ദ്ര ജീത് ഓർക്കുന്നുണ്ട്. തുടക്കത്തിൽ വലിയ നിരാശയായിരുന്നു. പിന്നെ തനിക്ക് ഇതിലും നന്നായി ചെയ്യാൻ കഴിയുമെന്ന ചിന്തയാണ് ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കിയത്.

തന്റെ പഠന രീതികളെ കുറിച്ചും ജൈനേന്ദ്രജീത്ത് പങ്കുവെക്കുന്നുണ്ട്. പ്രതിദിനം 10 മണിക്കൂറോളമാണ് പഠനത്തിനായി മാറ്റിവെച്ചിരുന്നത്. സോഷ്യൽ മീഡിയ ഉപയോഗം കുറച്ചു. യൂട്യൂബ് പഠനാവശ്യങ്ങൾക്ക് മാത്രമായി ചുരുക്കി. തുടക്കത്തിൽ ഗണിതവും ഫിസിക്സും കെമിസ്ട്രിയും കഠിനമായി തോന്നിയെങ്കിലും സംശയങ്ങൾ തീർക്കാൻ സുഹൃത്തുക്കളുടെ സഹായമാണ് തേടിയത്. "നിങ്ങളുടെ ഏറ്റവും മികച്ച അധ്യാപകർ പലപ്പോഴും നിങ്ങളുടെ സുഹൃത്തുക്കളായിരിക്കും" എന്നാണ് ജൈനേന്ദ്രജീത് തന്റെ അനുഭവത്തിൽ നിന്ന് പറയുന്നത്. ഇനിയാണ് ജീവിതം മാറ്റി മറിച്ച മൂന്ന് ശീലങ്ങളെ കുറിച്ച് ജൈനേന്ദ്ര ജീത് പറയുന്നത്.

  1. അഡ്വാൻസ് പഠനം: ക്ലാസിലെ വിഷയങ്ങൾ എടുക്കുന്നതിന് മുൻപ് തന്നെ യൂട്യൂബ് വീഡിയോകളിലൂടെ ആ വിഷയങ്ങൾ സ്വയം കണ്ട് മനസ്സിലാക്കി വെച്ചു.
  2. കൃത്യമായ ദിനചര്യ: വെറും മോട്ടിവേഷനെ മാത്രം ആശ്രയിക്കാതെ ദിവസവും കൃത്യമായ ലക്ഷ്യങ്ങൾ നിശ്ചയിച്ച് പഠിച്ചു.
  3. മുൻകാല ചോദ്യപേപ്പറുകൾ പരിശീലിക്കൽ : ഓരോ ചാപ്റ്ററും പൂർത്തിയാക്കിയ ഉടൻ തന്നെ ജെഇഇ പരീക്ഷകളിൽ ചോദ്യങ്ങൾ ചോദിക്കുന്ന രീതി മനസ്സിലാക്കാൻ മുൻവർഷങ്ങളിലെ ചോദ്യങ്ങൾ ചെയ്തു പഠിച്ചു.

ഒരൊറ്റ പരീക്ഷയിലെ മാർക്ക് കൊണ്ട് ആരുടെയും ഭാവി നിർണ്ണയിക്കപ്പെടില്ലെന്നും പരാജയങ്ങളിൽ തളരാതെ പരിശ്രമിച്ചാൽ ഏതൊരു വലിയ സ്വപ്നവും നേടിയെടുക്കാമെന്നും തെളിയിക്കുകയാണ് ജൈനേന്ദ്ര ജീത്.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - ശരത് ഓങ്ങല്ലൂർ

Similar News