ആരാണ് വിമർശിക്കുന്നത്?; കോൺഗ്രസ് നേതാക്കളുടെ വിമർശനത്തിൽ പ്രതികരണവുമായി ശശി തരൂർ എംപി
വിമർശിക്കുന്നവർക്ക് പാർട്ടിയിൽ എന്ത് പദവിയാണുള്ളതെന്നും തരൂരിന്റെ ചോദ്യം
Update: 2025-07-22 10:09 GMT
ന്യൂഡൽഹി: തനിക്കെതിരായ കോൺഗ്രസ് നേതാക്കളുടെ വിമർശനത്തിൽ പ്രതികരണവുമായി ശശി തരൂർ. തന്നെ വിമർശിക്കുന്നവർ ആരാണെന്നും പാർട്ടിയിൽ അവർക്കെന്ത് പദവിയാണുള്ളതെന്നുമാണ് ശശി തരൂർ പ്രതികരിച്ചത്.
ആരാണവർ? എനിക്കതറിയണം. എന്നിട്ട് നമുക്ക് കാണാം. മറ്റുള്ളവരുടെ പെരുമാറ്റത്തെക്കുറിച്ച് തന്നോട് ചോദിക്കരുത്. എന്റെ പെരുമാറ്റത്തെക്കുറിച്ച് മാത്രമേ എനിക്ക് സംസാരിക്കാൻ കഴിയൂവെന്നും തരൂർ വ്യക്തമാക്കി. എന്തെങ്കിലുമൊക്കെ പറയുന്നതിന് മുമ്പ് പറയുന്നവർക്ക് എന്തെങ്കിലും അടിസ്ഥാനം ഉണ്ടായിരിക്കണം എന്നും തരൂർ പറഞ്ഞു.