ദുബെയിൽ പ്രതീക്ഷകൾക്ക് തുടക്കമിട്ട് ഈ വിവാഹം
മിഡിൽ ഈസ്റ്റ് മേഖല നേരിട്ടു കൊണ്ടിരിക്കുന്ന പ്രതിസന്ധികൾക്കിടയിൽ അതിജീവനത്തിന്റെയും ഒത്തുചേരലിന്റെയും മികച്ച മാതൃകയാണ് ദുബെയിൽ കാണുന്നത്.
ദുബെയിൽ ആഘോഷങ്ങൾ നിലയ്ക്കുന്നില്ല, പ്രതീക്ഷകൾ അസ്തമിക്കുന്നുമില്ല. അൽ ഇർഷാദ് കംപ്യൂട്ടർ ഗ്രൂപ്പ് ചെയർമാൻ യൂനുസ് ഹസ്സന്റെ മകൾ നുജൂം യൂനുസിന്റെയും, അബ്ദുല്ല നൂറുദ്ദീന്റെ മകൻ സഫ്‌വാൻ അബ്ദുല്ലയുടെയും വിവാഹം പ്രതിസന്ധികളെ ആഘോഷം കൊണ്ട് മറികടക്കുന്ന ദുബെയുടെ മാതൃകയായിരുന്നു. ദുബൈയിലെ പാം ജുമൈറ അറ്റ്ലാന്റിസ് ഹോട്ടലിൽ വെച്ച് പ്രൗഢഗംഭീരമായ സദസ്സിന് മുന്നിലാണ് വിവാഹചടങ്ങുകളും ആഘോഷവും നടന്നത്.
മിഡിൽ ഈസ്റ്റ് മേഖല നേരിട്ടു കൊണ്ടിരിക്കുന്ന പ്രതിസന്ധികൾക്കിടയിൽ അതിജീവനത്തിന്റെയും ഒത്തുചേരലിന്റെയും മികച്ച മാതൃകയാണ് ദുബെയിൽ കാണുന്നത്. ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്കും ബിസിനസ് മേഖലയിലുള്ളവർക്കും വീണ്ടും ഒത്തുചേരാനും യുദ്ധ സഹജര്യത്തിൽനിന്നുള്ള ഒരു തിരിച്ചുനടത്തതിനുമുള്ള വേദി കൂടിയായി ചടങ്ങ്. ദുബായിലെയും ഗൾഫ് രാജ്യങ്ങലിലെയും പ്രവസികളടക്കമുള്ളവരുടെ പ്രതീക്ഷയുടെയും അതിജീവനത്തിന്റേയും ഉദാഹരണമായി ഇത്തരം ഒത്തുക്കൂടലൂകളും ആഘോഷങ്ങളും മാറുകയാണ്.