യുഎഇയിലെ ചിലയിടങ്ങളിൽ നേരിയ മഴക്ക് സാധ്യത
തീരപ്രദേശങ്ങളിലും ദ്വീപുകളിലുമാണ് സാധ്യത
Update: 2026-04-21 11:10 GMT
അബൂദബി: ഏപ്രിൽ 21 ചൊവ്വാഴ്ച യുഎഇയിലെ ചില ചില തീരപ്രദേശങ്ങളിലും ദ്വീപുകളിലും നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. ഇന്ന് ഭാഗികമായോ പൂർണമായോ മേഘാവൃതമായ അന്തരീക്ഷമായിരിക്കും. ചിലപ്പോൾ പൊടി നിറഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ അറിയിച്ചു.
അതേസമയം, തീരപ്രദേശങ്ങളിൽ, പ്രത്യേകിച്ച് പടിഞ്ഞാറോട്ട്, താപനില കുറയുമെന്നും അറിയിച്ചു. ചിലയിടങ്ങളിൽ ചിലപ്പോൾ പൊടിക്കാറ്റ് വീശാനും സാധ്യതയുണ്ടെന്നും പറഞ്ഞു.
അതേസമയം, ദുബൈ, അബൂദബി, ഷാർജ എന്നിവിടങ്ങളിലെ പരമാവധി താപനില 35ºC, 36ºC, 34ºC എന്നിങ്ങനെയായിരിക്കും. കുറഞ്ഞ താപനില യഥാക്രമം 26ºC, 26ºC, 22ºC എന്നിങ്ങനെ ആയിരിക്കുമെന്നും അധികൃതർ അറിയിച്ചു.