അജ്മാനിൽ നിന്ന് ദുബൈ ഗ്ലോബൽ വില്ലേജിലേക്കുള്ള ബസ് സർവീസുകൾ പുനഃരാരംഭിച്ചു
സർവീസ് പ്രവൃത്തി ദിവസങ്ങളിൽ മുസല്ല സ്റ്റേഷനിൽ നിന്ന്
Update: 2026-04-21 11:28 GMT
അജ്മാൻ: അജ്മാനിൽ നിന്ന് ദുബൈ ഗ്ലോബൽ വില്ലേജിലേക്കുള്ള ബസ് സർവീസുകൾ പുനഃരാരംഭിച്ചു. ഏപ്രിൽ 20 നാണ് ദുബൈ ഗ്ലോബൽ വില്ലേജ് പൊതുജനങ്ങൾക്കായി വീണ്ടും തുറന്നത്. പ്രാദേശിക സംഘർഷങ്ങൾ കാരണം ഒന്നര മാസത്തിലേറെ അടച്ചിട്ടിരുന്നു.
പ്രവൃത്തി ദിവസങ്ങളിൽ മൂന്ന് ബസുകൾ ഗ്ലോബൽ വില്ലേജ് സർവീസ് നടത്തുമെന്നാണ് അജ്മാൻ ട്രാൻസ്‌പോർട്ട് അറിയിക്കുന്നത്. അജ്മാനിലെ അൽ മുസല്ല സ്റ്റേഷനിൽ നിന്നായിരിക്കും സർവീസ്. 25 ദിർഹമാണ് നിരക്ക്.
ബസ് സമയങ്ങൾ:
2.15pm - 3.45pm
4.45pm - 10.30pm
6.15pm - 12.30am
അതേസമയം, ഗ്ലോബൽ വില്ലേജ് എല്ലാ ദിവസവും വൈകുന്നേരം 5 മുതൽ അർധരാത്രി വരെ തുറന്നിരിക്കും. 30-ാമത് പതിപ്പാണ് ഇപ്പോൾ നടക്കുന്നത്. മെയ് 10-ന് അവസാനിക്കും. സീസൺ നീട്ടുമോയെന്നതിൽ ഇതുവരെ പ്രഖ്യാപനങ്ങളൊന്നുമില്ല.