Writer - റസിൻ അബ്ദുൽ അസീസ്
razinab@321
ദുബൈ: 2026 ആദ്യ പാദത്തിൽ ദുബൈയിൽ പുതുതായി 13 പള്ളികൾ വിശ്വാസികൾക്കായി തുറന്നുകൊടുത്തു. മൊത്തം 16.2 കോടി ദിർഹം ചെലവിട്ടാണ് പള്ളികൾ നിർമിച്ചതെന്ന് ദുബൈ ഇസ്ലാമിക് അഫേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപാർട്ട്മെന്റ് അറിയിച്ചു. 13 പള്ളികളിലായി 10,400ലധികം പേർക്ക് പ്രാർഥന നിർവഹിക്കാൻ സൗകര്യമുണ്ട്.
ഇത് കൂടാതെ, ഭാവിയിൽ പള്ളി നിർമിക്കാനായി അൽ അവീർ 1, ഹിന്ദ് സിറ്റി 3, അൽ യലായിസ് 5, അൽ ഖവാനീജ് 2, നാദൽ ഷിബ, അൽ ജദ്ദാഫ്, അൽ ഖിസൈസ് ഇൻഡസ്ട്രിയൽ ഏരിയ, ഹത്ത തുടങ്ങിയ എട്ട് മേഖലകളിൽ 10 പ്ലോട്ടുകൾ അനുവദിച്ചതായും ഡിപ്പാർട്ട്മെന്റ് അറിയിച്ചു. തദ്ദേശവാസികൾക്കായി അഞ്ച് പള്ളികളും സമീപ പ്രദേശങ്ങളിലുള്ളവർക്കായി അഞ്ച് പള്ളികളുമാണ് അനുവദിച്ചിരിക്കുന്നത്.