ഇറാൻ ബന്ധമുള്ള തീവ്രവാദ സംഘടനയിലെ അംഗങ്ങൾ യുഎഇയിൽ അറസ്റ്റിൽ

‘വിലായത്ത് ഫക്കീഹ്’ എന്ന തീവ്രവാദ സംഘടനയുമായി ബന്ധമുള്ളവരാണ് പിടിയിലായതെന്ന് അധികൃതർ

Update: 2026-04-20 17:13 GMT

ദുബൈ: ഇറാൻ ബന്ധമുള്ള തീവ്രവാദി സംഘടനയിലെ അംഗങ്ങൾ യുഎഇയിൽ അറസ്റ്റിലായി. പിടിയിലായ 27 പേരുടെ ചിത്രങ്ങൾ യുഎഇ ദേശീയ സുരക്ഷാ വകുപ്പ് പുറത്തുവിട്ടു. ‘വിലായത്ത് ഫക്കീഹ്’ എന്ന തീവ്രവാദ സംഘടനയുമായി ബന്ധമുള്ളവരാണ് പിടിയിലായതെന്ന് അധികൃതർ പറഞ്ഞു.

ഇറാൻ ബന്ധമുള്ള തീവ്രവാദി സംഘത്തിലെ അംഗങ്ങളെ പിടികൂടുന്ന ദൃശ്യങ്ങളും യുഎഇ ദേശീയ സുരക്ഷാ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. വിലായത്ത് ഫക്കീഹ് എന്ന സംഘടയുടെ തീവ്രആശയങ്ങൾ പ്രചരിപ്പിക്കുകയും യുഎഇയിൽ അട്ടിമറികൾക്ക് ശ്രമം നടത്തുകയും ചെയ്തു എന്നാണ് ഇവർക്കെതിരായ പ്രധാന കേസ്. വിദേശത്തെ ശക്തികളുമായ കൈകോർത്ത് യുഎഇയിലെ തന്ത്രപ്രധാനമേഖലകളിലേക്ക് കടന്നുകയറാനും ഇവർ ശ്രമം നടത്തിയിരുന്നതായി അധികൃതർ പറയുന്നു. രഹസ്യയോഗങ്ങൾ ചേർന്ന് റിക്രൂട്ട്മെന്റും ഫണ്ട് ശേഖരണവും നടത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. യുഎഇയുടെ വിദേശനയത്തെ അപമാനിക്കാനും, രാജ്യത്തെ മോശമായി ചിത്രീകരിക്കാനും ഇവർ ശ്രമിച്ചിരുന്നതായി എസ്.എസ്.ഡി ചൂണ്ടിക്കാട്ടി. ഇവർ ആശയപ്രചരണത്തിന് ഉപയോഗിച്ചിരുന്ന പുസ്തകങ്ങളും, സി.ഡികളും, ഡ്രോണുകളും ഉൾപ്പെടെയുള്ളവയുടെ ദൃശ്യങ്ങളും എസ്.എസ്.ഡി അധികൃതർ പുറത്തുവിട്ടിട്ടുണ്ട്.

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Web Desk

contributor

Similar News