സൗദിയുമായുള്ള ആണവ കരാറിന്​ ട്രംപിന്‍റെ അംഗീകാരം; ആണവ സമ്പുഷ്ടീകരണത്തിന്​ അനുമതി

30 വർഷത്തെ കരാറിനാണ്​ അമേരിക്കയും സൗദി അറേബ്യയും ഒപ്പുവെക്കാൻ ഒരുങ്ങുന്നത്

Update: 2026-07-22 05:35 GMT

വാഷിങ്​ടൺ: സൗദി അറേബ്യക്ക്​ ആണവ സമ്പുഷ്ടീകരണത്തിന്​ അനുമതി നൽകുന്ന കരാറിന്​ അമേരിക്കൻ പ്രസിഡന്‍റ്​ ഡോണൾഡ്​ ട്രംപിന്‍റെ അംഗീകാരം. സമാധാനപരമായ ആണവ പദ്ധതിക്കാണ്​ അനുമതി നൽകിയത്​. ഇന്ന്​ രാവിലെ തന്നെ കരാർ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന്​ വൈറ്റ്​ ഹൗസ്​ വൃത്തങ്ങളെ ഉദ്ധരിച്ച്​ വാൾ സ്​ട്രീറ്റ്​ ജേണൽ റിപ്പോർട്ട്​ ചെയ്തു.

30 വർഷത്തെ കരാറിനാണ്​ അമേരിക്കയും സൗദി അറേബ്യയും ഒപ്പുവെക്കുന്നതെന്നാണ്​ റിപ്പോർട്ട്​. സൗദി അറേബ്യയിൽ സമാധാനപരമായ ആവശ്യങ്ങൾക്കുള്ള ആണവ സമ്പുഷ്ടീകരണ സംവിധാനം ഒരുക്കാൻ അമേരിക്കൻ സ്ഥാപനങ്ങളുടെ സഹകരണമുണ്ടാകും. അ​മേരിക്കയും സൗദി അറേബ്യയും നടത്തുന്ന സംയുക്​ത പഠനത്തിലൂടെ ആണവ സമ്പുഷ്ടീകരണ സംവിധാനം എവിടെ ഒരുക്കണമെന്നത്​ സംബന്ധിച്ച്​ തീരുമാനം കൈക്കൊള്ളും. ന്യൂക്ലിയർ റിയാക്ടർ നിർമിക്കൽ അടക്കമുള്ളവയിൽ അമേരിക്കൻ സ്ഥാപനങ്ങളുടെ സഹകരണമുണ്ടാകും.

വിഷൻ 2030ന്‍റെ ഭാഗമായി ഊർജ ആവശ്യങ്ങൾക്കായി ആണവോർജം ഉപയോഗപ്പെടുത്താൻ സൗദി ലക്ഷ്യമിടു​ന്നുണ്ട്​. വർധിച്ചുവരുന്ന ഊർജ ആവശ്യങ്ങൾ പരിഹരിക്കാൻ ആണവോർജം ഉപയോഗിക്കാനും ലക്ഷ്യമിടുന്നുണ്ട്​.

Tags:    

Writer - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

Editor - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

By - Web Desk

contributor

Similar News