സൗദിയിൽ വീടുകളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും നിർമാണച്ചെലവിൽ റെക്കോർഡ് വർധന
ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സിന്റേതാണ് കണക്കുകൾ
Update: 2026-07-23 16:58 GMT
റിയാദ്: സൗദിയിൽ വീടുകളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും നിർമാണച്ചെലവിൽ റെക്കോർഡ് വർധന. 2.7 ശതമാനത്തിലധികമാണ് വർധനവുണ്ടായത്. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സിന്റേതാണ് കണക്കുകൾ
കഴിഞ്ഞ മാസം രാജ്യത്തെ ബിൽഡിങ് കോസ്റ്റ് ഇൻഡക്‌സിൽ മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2.7 ശതമാനത്തിന്റെതാണ് വർധന. അതോറിറ്റിയുടെ നിർമാണച്ചെലവ് സൂചികയുടെ വിവരശേഖരണം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന വാർഷിക വളർച്ചാ നിരക്കാണിത്. പാർപ്പിട മേഖലയിലെ നിർമാണച്ചെലവിൽ 2.6 ശതമാനവും വാണിജ്യ, വ്യവസായ ആവശ്യങ്ങൾക്കായുള്ള കെട്ടിടങ്ങളുടെ നിർമാണച്ചെലവിൽ 3.1 ശതമാനവും വർധനവുണ്ടായി. നിർമാണ സാമഗ്രികളുടെയും സേവനങ്ങളുടെയും വിലയിൽ ഉണ്ടായ വർധനയാണ് നിർമാണച്ചെലവ് സൂചികയെ റെക്കോർഡിലെത്തിച്ചത്.