ഇന്നും ചൂട് കൂടും; സൗദിയുടെ കിഴക്കൻ മേഖലകളിലും മധ്യഭാഗത്തും താപനില ഉയരും

ജിസാനിലും അസീറിലും ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

Update: 2026-07-23 09:15 GMT

റിയാദ്: രാജ്യത്തിന്റെ കിഴക്കൻ മേഖലകളിലും മധ്യഭാഗത്തുള്ള ചിലയിടങ്ങളിലും വ്യാഴാഴ്ച താപനില ഉയരുമെന്ന് സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ, വടക്കൻ അതിർത്തി, അൽ ജൗഫ് തുടങ്ങിയ ഇടങ്ങളുടെ ചില ഭാഗങ്ങളിൽ പൊടിക്കാറ്റ് തുടരുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി. ജിസാൻ, അസീർ, മക്ക, അൽബാഹ, നജ്റാൻ എന്നിവിടങ്ങളിലും പൊടിക്കാറ്റിന് സാധ്യതയുണ്ട്.

ജിസാനിലും അസീറിലും ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

ജിസാൻ, അസീർ എന്നിവിടങ്ങളുടെ ചില ഭാഗങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ആലിപ്പഴ വർഷത്തോടുകൂടി മിതമായതോ ശക്തമായതോ ആയ മഴക്കാണ് സാധ്യത. മഴ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് കാരണമായേക്കുമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി.

അതേസമയം, മക്ക, അൽബാഹ, നജ്റാൻ എന്നിവിടങ്ങളുടെ ചില ഭാഗങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയുണ്ടായേക്കുമെന്നും അറിയിച്ചു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News