ജിദ്ദയിൽ ലോക ബോക്സിങ് മാമാങ്കത്തിന് ശനിയാഴ്ച തുടക്കം

ശനിയാഴ്ച ഉച്ചയ്ക്ക് 2:30 മുതൽ സൂപ്പർ ഡോമിലാണ് മത്സരം

Update: 2026-07-23 16:26 GMT

റിയാദ്: മുൻ ലോക ചാമ്പ്യൻമാരായ ആന്റണി ജോഷ്വയും ക്രിസ്റ്റ്യൻ ബ്രിൻഗയും നേർക്കുനേർ മത്സരിക്കാനെത്തുന്നുണ്ട്. ജിദ്ദ സൂപ്പർ ഡോമിൽ നടക്കുന്ന മത്സരത്തിനുള്ള ടിക്കറ്റുകൾ വീബുക് പ്ലാറ്റ്‌ഫോം വഴി ലഭ്യമാണ്.

'ദി കംബാക്ക്' എന്ന പേരിലാണ് ജിദ്ദയിൽ ലോക ബോക്സിങ് പോരാട്ടത്തിന് വേദിയാകുന്നത്. ഹെവിവെയ്റ്റ് വിഭാഗത്തിൽ മുൻ ലോക ചാമ്പ്യൻമാരായ ആന്റണി ജോഷ്വയും അൽബേനിയൻ താരം ക്രിസ്റ്റ്യൻ ബ്രിൻഗയും നേർക്കുനേർ ഏറ്റുമുട്ടുന്നതാണ് മത്സരത്തിന്റെ പ്രധാന ആകർഷണം. ശനിയാഴ്ച ഉച്ചയ്ക്ക് 2:30 മുതൽ സൂപ്പർ ഡോമിലാണ് മത്സരം. ഓൺലൈൻ പ്ലാറ്റ്ഫോമായ വീബുക് വഴി ടിക്കറ്റുകൾ ലഭ്യമാണ്. 50 റിയാൽ മുതൽ 600 റിയാൽ വരെയാണ് ടിക്കറ്റ് നിരക്കുകൾ. ലോകതാരങ്ങൾക്കൊപ്പം സൗദി ബോക്സർമാരും റിങ്ങിൽ പോരാട്ടത്തിനുണ്ട്. പ്രധാന മത്സരങ്ങൾക്ക് പുറമെ 13 പ്രൊഫഷണൽ മത്സരങ്ങളും അരങ്ങേറും. വിഷൻ 2030ന്റെ ഭാഗമായി ആഗോള കായിക വേദിയായി സൗദിയെ ഉയർത്തുന്നതിന്റെ ഭാഗമാണ് ബോക്സിംഗ് മത്സരങ്ങൾ.

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Web Desk

contributor

Similar News